Asianet News MalayalamAsianet News Malayalam

വിവാഹിതരാകുന്നതിന് വീട്ടുകാരുടെ എതിര്‍പ്പ്; പൊലീസ് സംരക്ഷണം തേടി ലെസ്‍ബിയന്‍ ദമ്പതികള്‍

ഒരേ കോളേജിലാണ് രണ്ട് യുവതികളും പഠിച്ചിരുന്നത്. പ്രണയത്തിന് പിന്നാലെ വിവാഹിതരാകാന്‍ തീരുമാനിച്ചതോടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.

lesbian couple sought police protection
Author
Muzaffarnagar, First Published Jun 20, 2019, 5:02 PM IST

മുസാഫര്‍നഗര്‍: വീട്ടുകാരില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന്  ലെസ്‍ബിയന്‍ ദമ്പതികള്‍  പൊലീസ് സംരക്ഷണം തേടി. പ്രണയത്തിലായിരുന്ന രണ്ട് യുവതികളും വിവാഹിതരാകാന്‍ തീരുമാനിച്ചതോടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. വിവാഹിതരായാല്‍ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു വീട്ടുകാരുടെ ഭീഷണി. തുടര്‍ന്ന് ബുധനാഴ്ച യുവതികള്‍ പൊലീസില്‍ പരാതി നല്‍കി. 

തുടര്‍ന്ന് പൊലീസ് രണ്ടു യുവതികളുടെയും മാതാപിതാക്കളെയും ബന്ധുക്കളെയും വിളിച്ച് സംസാരിച്ചു. യുവതികളെ ബുദ്ധിമുട്ടിക്കരുതെന്ന് മാതാപിതാക്കളോട് നിര്‍ദ്ദേശിച്ചതായി എഎസ്‍പി രാജേഷ് ശ്രീവാസ്തവ പറഞ്ഞു. കൂടാതെ പൊലീസ് സംരക്ഷണം ഉറപ്പുനല്‍കി യുവതികളെ തിരികെ വീട്ടിലേക്ക് അയച്ചെന്നും എഎസ്‍പി പറഞ്ഞു.  ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഒരു കോളേജിലാണ് രണ്ട് യുവതികളും പഠിച്ചിരുന്നത്.

Follow Us:
Download App:
  • android
  • ios