Asianet News MalayalamAsianet News Malayalam

'ലഫ്റ്റനന്റ് ഗവർണർ ഞങ്ങളുടെ ഹെഡ്മാസ്റ്ററല്ല'; പ്രതിഷേധ മാർച്ച് നടത്തി കെജ്രിവാളും എംഎൽഎമാരും

സ്‌കൂൾ അധ്യാപകരെ ഫിൻലൻഡിലേക്ക് അയക്കാനുള്ള ദില്ലി സർക്കാരിന്റെ നിർദ്ദേശമാണ് ലഫ്റ്റനന്റ് ​ഗവർണറും കെജ്‌രിവാളും തമ്മിലുള്ള തർക്കത്തിലെ ഏറ്റവും പുതിയ കാര്യം. സർക്കാരിന്റെ തീരുമാനം സക്‌സേന നിരസിക്കുകയായിരുന്നു. 

lieutenant governor is not our headmaster arvind kejriwal and mlas held a protest march
Author
First Published Jan 16, 2023, 6:05 PM IST

ദില്ലി: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന ഇടപെടുന്നതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി എംഎൽഎമാർ ​ഗവർണറുടെ വീട്ടിലേക്ക് മാർച്ച് നടത്തി. സ്‌കൂൾ അധ്യാപകരെ ഫിൻലൻഡിലേക്ക് അയക്കാനുള്ള ദില്ലി സർക്കാരിന്റെ നിർദ്ദേശമാണ് ലഫ്റ്റനന്റ് ​ഗവർണറും കെജ്‌രിവാളും തമ്മിലുള്ള തർക്കത്തിലെ ഏറ്റവും പുതിയ കാര്യം. സർക്കാരിന്റെ തീരുമാനം സക്‌സേന നിരസിക്കുകയായിരുന്നു. 

"നമ്മുടെ ഗൃഹപാഠം പരിശോധിക്കാൻ ലഫ്റ്റനന്റ് ഗവർണർ ഞങ്ങളുടെ ഹെഡ്മാസ്റ്ററല്ല. ഞങ്ങളുടെ നിർദ്ദേശങ്ങളോട് അദ്ദേഹം അതെ അല്ലെങ്കിൽ ഇല്ല എന്ന് പറയണം. രാഷ്ട്രീയ കാരണങ്ങളാൽ ദില്ലി സർക്കാരിന്റെ ജോലി അദ്ദേഹം ബോധപൂർവ്വം തടസ്സപ്പെടുത്തുകയാണ്." കെജ്രിവാൾ ആരോപിച്ചു. അധ്യാപകരെ ഫിൻലൻഡിലേക്ക് അയക്കാൻ ​ഗവർണർ അനുവദിക്കണം എന്നെഴുതിയ പ്ലക്കാർഡുകളുയർത്തിയായിരുന്നു മാർച്ച്. 

കെജ്‌രിവാളിനെയും സിസോദിയയെയും കാണമെന്ന് ലഫ്റ്റനന്റ് ​ഗവർണർ നിർദ്ദേശിച്ചപ്പോൾ,എല്ലാ എംഎൽഎമാരെയും കാണണമെന്ന് എഎപി ആവശ്യപ്പെട്ടു. “അധ്യാപകർ പരിശീലനത്തിനായി ഫിൻലൻഡിലേക്ക് പോകുന്നത് തടയരുതെന്ന് അഭ്യർത്ഥിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും എം‌എൽ‌എമാരും ഞാനും ​ഗവർണറെ കാണാൻ പോയിരുന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. എംഎൽഎമാരെ കാണാൻ ലഫ്റ്റനന്റ് ​ഗവർണർ മടിക്കുകയാണ്. ദില്ലിയിലെ എംഎൽഎമാരെ കാണാൻ ​ഗവർണർ ഭയക്കുന്നതെന്തിനാണെന്നും സിസോദിയ ട്വീറ്റിൽ ചോദിച്ചു. 

Read Also: ജോലിക്കിടെ നായയോടിച്ചു; സ്വി​ഗി ഏജന്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴെവീണു മരിച്ചു

 

Follow Us:
Download App:
  • android
  • ios