കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്
ദില്ലി: വിദേശകാര്യ സഹമന്ത്രി വി മുരളീധരന് വധഭീഷണി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വധഭീഷണി ഉയർത്തിയ കോഴിക്കോട് കൊളത്തറ സ്വദേശി 33 വയസുകാരനായ ബാദൽ പൊലീസ് കസ്റ്റഡിയിലാണ്.
കോഴിക്കോട് സെൻട്രൽ എക്സൈസ് ഇൻസ്‌പെക്ടറായ ഇയാളെ സ്പെഷ്യൽ ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ബാദലിന് സിം എടുത്ത് കൊടുത്ത തിരുവനന്തപുരം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
