മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാർ നാലുലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.
പാട്ന: ഉത്തരേന്ത്യയിൽ മഴക്കെടുതി തുടരുന്നു.ബിഹാറിലും ഒഡീഷയിലുമായി മിന്നലേറ്റ് 21 പേര്‍ മരിച്ചു. ബിഹാറില്‍ മാത്രം 17 പേരാണ് മരിച്ചത്. എട്ട് ജില്ലകളിലായാണ് 17 പേർ മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാർ നാലുലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. ഒഡീഷയില്‍ നാലുപേരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. അസമിലും മേഘാലയയിലും കനത്ത മഴയിൽ കൂടുതൽ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.
