മിക്ക കോൺഗ്രസ് സർക്കാരുകളും അഴിമതി ആരോപണങ്ങൾ നേരിട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിലെ ഒരു മന്ത്രിക്കെതിരെയും അത്തരം ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ല

ഭോപ്പാല്‍: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം എസ് ധോണിയുമായി ഉപമിച്ച് കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ്. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ധോണിയാണെങ്കില്‍ ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച ഫിനിഷര്‍ രാഹുല്‍ ഗാന്ധി ആണെന്നാണ് കേന്ദ്ര മന്ത്രിയുടെ പരിഹാസം. ''എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്, ഞാൻ ഈ നിഗമനത്തിലെത്തി. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർ ആരാണ്? (ആൾക്കൂട്ടം പറഞ്ഞതിന് ശേഷം) ധോണി തന്നെ. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച ഫിനിഷർ ആരാണെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ, അത് രാഹുൽ ആണെന്ന് ഞാൻ പറയും. നിരവധി നേതാക്കൾ കോൺഗ്രസ് വിട്ടതിന്‍റെ കാരണം ഇതാണ്'' - രാജ്നാഥ് സിംഗ് പറഞ്ഞു.

മധ്യപ്രദേശിലെ സിധി ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. അഴിമതിയുമായി കോൺഗ്രസിന് അഭേദ്യമായ ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മിക്ക കോൺഗ്രസ് സർക്കാരുകളും അഴിമതി ആരോപണങ്ങൾ നേരിട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിലെ ഒരു മന്ത്രിക്കെതിരെയും അത്തരം ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഒരുകാലത്ത് ഇന്ത്യൻ രാഷ്ട്രീയ രംഗം അടക്കി ഭരിച്ചിരുന്ന കോൺഗ്രസ്, ഇപ്പോൾ രാജ്യത്ത് രണ്ടോ മൂന്നോ ചെറിയ സംസ്ഥാനങ്ങൾ മാത്രമാണ് ഭരിക്കുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. 2045ഓടെ ഇന്ത്യ സൂപ്പർ പവർ ആകുമെന്നും കേന്ദ്ര മന്ത്രി അവകാശപ്പെട്ടു. അധികാരത്തിലിരിക്കുമ്പോൾ കോൺഗ്രസ് നിരവധി വാഗ്ദാനങ്ങൾ നൽകി. അവ ഭാഗികമായെങ്കിലും നിറവേറ്റിയിരുന്നെങ്കിൽ ഇന്ത്യ പണ്ടേ ശക്തമായ രാജ്യമാകുമായിരുന്നു. ബിജെപിയാകട്ടെ, പത്ത് വർഷത്തിനുള്ളിൽ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു. 

പാർക്ക് ചെയ്ത എസ്‍യുവി തിരികെ വന്നപ്പോൾ ഇല്ല, മോഷ്ടിച്ചത് ബിജെപി അധ്യക്ഷന്‍റെ ഭാര്യയുടെ ഫോർച്യൂണർ; അറസ്റ്റ്

സീറ്റ് കിട്ടിയില്ല, 130 കീ.മി വേഗത്തിൽ പായുന്ന ട്രെയിൻ; റെയിൽവെയെ മുൾമുനയിൽ നിർത്തി യുവാവിന്‍റെ സാഹസിക യാത്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...