Asianet News MalayalamAsianet News Malayalam

ജയ്പൂർ മൃ​ഗശാലയിലെ സിംഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു

13 മൃ​ഗങ്ങളുടെ സാംപിളുകളാണ് പരിശോധനക്കായി അയച്ചത്. ഇതിൽ മൂന്ന്​ സിംഹം, മൂന്ന്​ കടുവ, ഒരു പുള്ളിപുലി എന്നിവ ഉൾപ്പെട്ടിട്ടുണ്ട്.

lion tests covid positive in jaipur zoo
Author
Jaipur, First Published May 13, 2021, 10:49 AM IST

ജയ്പൂർ: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരം​ഗം ​ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ മൃ​ഗങ്ങളിലും രോ​ഗബാധ ഉണ്ടാകുന്നതായി റിപ്പോർട്ട്. ജയ്പൂർ മൃ​ഗശാലയിലെ ത്രിപുർ എന്ന സിംഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി ഇന്ത്യൻ വെറ്റിനറി റിസർച്ച്​ ഇൻസ്റ്റിറ്റ്യൂട്ട്​ (ഐ.വി.ആർ.ഐ) അധികൃതർ അറിയിച്ചു. ത്രിപുരിന്‍റെ സാമ്പിളുകൾക്കൊപ്പം പരിശോധനക്ക്​ അയച്ച പുള്ളിപുലി, വെള്ളക്കടുവ, പെൺസിംഹം എന്നിവയുടെ സാമ്പിളുകളുടെ പരിശോധന ഫലത്തിൽ അവ്യക്തതയുള്ളതിനാൽ വീണ്ടും പരിശോധനക്ക്​ അയച്ചിരിക്കുകയാണ്​. 13 മൃ​ഗങ്ങളുടെ സാംപിളുകളാണ് പരിശോധനക്കായി അയച്ചത്. ഇതിൽ മൂന്ന്​ സിംഹം, മൂന്ന്​ കടുവ, ഒരു പുള്ളിപുലി എന്നിവ ഉൾപ്പെട്ടിട്ടുണ്ട്.

മൃഗങ്ങളെ പരിപാലിക്കുന്ന രോഗലക്ഷണങ്ങളില്ലാത്ത മനുഷ്യരിൽനിന്നാകാം രോഗം മൃഗങ്ങളിലേക്ക്​ പകർന്നതെന്ന് ഐവിആർഐ ജോയിന്റ് ഡയറക്ടർ കെ പി സിം​ഗ് പറഞ്ഞു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വാ സ​ഫാ​രി പാ​ർ​ക്കി​ലെ ര​ണ്ട് പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചിരുന്നു. മൂ​ന്നും ഒ​മ്പ​തും വ​യ​സ് പ്രാ​യ​മു​ള്ള ഏ​ഷ്യ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട സിം​ഹ​ങ്ങ​ൾ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചത്. ഹൈ​ദ​രാ​ബാ​ദി​ലെ നെ​ഹ്റു സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന എ​ട്ട് സിം​ഹ​ങ്ങ​ൾ​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യു​പി​യി​ലെ സിം​ഹ​ങ്ങ​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios