തിരക്ക് നിയന്ത്രണാധീതമായതോടെ പൊലീസുകാർ ബലപ്രയോഗത്തിന് മുതിർന്നില്ല. വീഡിയോ പരിശോധിച്ച് മോഷണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഹൈദരാബാദ്: 50 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത മദ്യം നശിപ്പിക്കാൻ സമ്മതിക്കാതെ നാട്ടുകാർ. ആന്ധ്രയിലാണ് സംഭവം. ഗുണ്ടൂര്‍ ഏറ്റുകൂർ റോഡിലെ ഡമ്പിംഗ് യാർഡിൽ നശിപ്പിച്ച് കളയാനുള്ള ശ്രമത്തിനിടെയാണ് ആളുകൾ കൂട്ടത്തോടെ എത്തി കുപ്പികളുമായി മുങ്ങിയത്. മദ്യക്കുപ്പികൾ നശിപ്പിക്കാൻ ബുൾഡോസറുമായാണ് പൊലീസ് എത്തിയത്. ജനം കൂട്ടമായെത്തിയതോടെ പൊലീസ് നോക്കി നിൽക്കുകയും ചെയ്തു. ചിലർ ഒന്നിലധികം കുപ്പികളുമായി സ്ഥലം വിട്ടു. തിരക്ക് നിയന്ത്രണാധീതമായതോടെ പൊലീസുകാർ ബലപ്രയോഗത്തിന് മുതിർന്നില്ല. വീഡിയോ പരിശോധിച്ച് മോഷണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Scroll to load tweet…
