Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണ്‍: അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്ന് യോഗി ആദിത്യനാഥ്

തിങ്കളാഴ്ച രാവിലെയാണ് ദില്ലി എയിംസില്‍ ചികിത്സയിലായിരുന്ന യോഗിയുടെ പിതാവ് ആനന്ദ് സിംഗ് ബ്രിഷ്ട് മരിച്ചത്. കൊവിഡ് രോഗ ബാധിതനായിരുന്നു.
 

lock down: UP CM Yogi adithyanath can't be at his Father Funeral
Author
Lucknow, First Published Apr 20, 2020, 4:44 PM IST

ലഖ്‌നൗ: പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്ക്ഡൗണായതിനാല്‍ പോകാനാകില്ല. കൊറോണവൈറസിനെതിരെയുള്ള പോരാട്ടത്തില്‍ മുഖ്യമന്ത്രിയെന്ന ഉത്തരവാദിത്തം നിറവേറ്റണം. അതുകൊണ്ട് പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് പങ്കെടുക്കാനാകില്ലെന്ന് അദ്ദേഹം കുടുംബത്തെ അറിയിച്ചു. 

'എന്റെ പിതാവിന്റെണവാര്‍ത്ത എന്നെ ദുഃഖത്തിലാഴ്ത്തി. വിശ്വസ്തനും കഠിനാധ്വാനിയും നിസ്വാര്‍ത്ഥനുമായിരിക്കാന്‍ പഠിപ്പിച്ചത് പിതാവാണ്. അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ കൊറോണയില്‍ ഉത്തര്‍പ്രദേശിലെ 23 കോടി ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം എന്നിലര്‍പ്പിതമായതിനാല്‍ അതിന് കഴിഞ്ഞില്ല. ലോക്ക്ഡൗണ്‍ കാരണം നാളെ പിതാവിന്റെ സംസ്‌കാര ചടങ്ങിലും പങ്കെടുക്കാന്‍ കഴിയില്ല. ചടങ്ങുകളില്‍ ലോക്ക്ഡൗണ്‍ പ്രോട്ടോക്കോള്‍ അനുസരിക്കാന്‍ അമ്മയോടും ബന്ധുക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൗണിന് ശേഷം കുടുംബത്തെ സന്ദര്‍ശിക്കും'-യോഗി പറഞ്ഞു. 

തിങ്കളാഴ്ച രാവിലെയാണ് ദില്ലി എയിംസില്‍ ചികിത്സയിലായിരുന്ന യോഗിയുടെ പിതാവ് ആനന്ദ് സിംഗ് ബ്രിഷ്ട് മരിച്ചത്. ഉത്തരാഖണ്ഡിലെ പൗരിയിലാണ് സംസ്‌കാരം. കൊവിഡ് രോഗ ബാധിതനായിരുന്നു. കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന യോഗത്തിനിടെയാണ് യോഗി അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞതെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ ട്വീറ്റ് ചെയ്തു. 
നേതാക്കളായ സ്മൃതി ഇറാനി, പ്രിയങ്കാ ഗാന്ധി, കമല്‍ നാഥ്, അഖിലേഷ് യാദവ് എന്നിവര്‍ ദുഃഖമറിയിച്ചു.

Follow Us:
Download App:
  • android
  • ios