ബം​ഗളൂരു: കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ കർണാടകയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ദിവസങ്ങളായി തുടരുന്ന നിയന്ത്രണങ്ങൾ കടുപ്പിച്ചുകൊണ്ടാണ്  മെയ് 24 വരെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സർവീസുകൾ ഒഴികെ മറ്റൊന്നും അനുവദിക്കില്ല. വ്യവസായശാലകൾ അടക്കം അടച്ചിടും. രാവിലെ 6 മുതൽ 10 വരെ മാത്രം അവശ്യ കടകൾ തുറക്കും

കർണാടകത്തിൽ ഇന്ന് മാത്രം 592 കൊവിഡ് മരണം ഉണ്ടായെന്നാണ് റിപ്പോർട്ട്.  48781 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.  ബെംഗളൂരു നഗരത്തിൽ മാത്രം 21376 പേർക്ക് പുതിയതായി രോ​ഗം സ്ഥിരീകരിച്ചു. ഇവിടെ  346 പേർ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona