ദില്ലി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട വാദങ്ങള്‍ സുപ്രീംകോടതിയില്‍ പുരോഗമിക്കുന്നതിനിടെ പാര്‍ലമെന്‍റിനകത്തും പുറത്തും കോണ്‍ഗ്രസിന്‍റെ  പ്രതിഷേധം. രാജ്യസഭയിലും ലോക്സഭയിലും മഹാരാഷ്ട്ര വിഷയം ഉയര്‍ത്തി കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്.

വിഷയത്തില്‍ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നേരത്തെ കോണ്‍ഗ്രസ് അനുമതി തേടിയിരുന്നു. സോണിയാഗാന്ധിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്‍റിനു പുറത്ത് എംപിമാര്‍ പ്രതിഷേധിച്ചത്. തുടര്‍ന്നാണ് ഇവര്‍ സഭകളിലേക്കെത്തി പ്രതിഷേധം തുടങ്ങിയത്. 

മഹാരാഷ്ട്രയില്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ഉച്ചവരെ ലോക്സഭ പിരിഞ്ഞു.