എൻഡിഎ - 23 മുതൽ 27 സീറ്റ്
തൃണമൂൽ കോൺഗ്രസ് - 13 മുതൽ 17
കോൺഗ്രസ് -ഇടത് സഖ്യം - 1 മുതൽ 3

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ഏഴാം ഘട്ട വോട്ടെടുപ്പും അവസാനിച്ചതോടെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. രാജ്യത്ത് ജനവിധി എന്താകുമെന്നതിന്റെ സൂചനകളാണ് എക്സിറ്റ് പോൾ ഫലങ്ങൾ തുറക്കുന്നത്. ഭരണം പിടിക്കുമെന്ന് പറയുന്ന ഇന്ത്യ മുന്നണി 295 സീറ്റിൽ ജയപ്രതീക്ഷ അര്‍പ്പിക്കുമ്പോൾ മൂന്നാം വട്ടവും വൻ ഭൂരിപക്ഷത്തിൽ അധികാരം പിടിക്കുമെന്നാണ് മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സഖ്യം പ്രതീക്ഷിക്കുന്നത്

എൻഡിഎ - 23 മുതൽ 27 സീറ്റ്
തൃണമൂൽ കോൺഗ്രസ് - 13 മുതൽ 17
കോൺഗ്രസ് -ഇടത് സഖ്യം - 1 മുതൽ 3
കേരളത്തിൽ ബിജെപിക്ക് നാല് സീറ്റ് പ്രവചിച്ച് ടുഡെയ്‌സ് ചാണക്യ എക്സിറ്റ് പോൾ സര്‍വെ ഫലം. സംസ്ഥാനത്ത് എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. യുഡിഎഫ് 48 % , ബിജെപി 28 % എൽഡിഎഫ് 20 % എന്നാണ് വോട്ട് വിഹിതമെന്നും യുഡിഎഫ് 15 സീറ്റ് വരെയും എൽഡിഎഫ് 1 സീറ്റും ബിജെപി 4 സീറ്റ് വരെയും നേടുമെന്നും സര്‍വെ ഫലം പറയുന്നു.
കര്‍ണാടകത്തിൽ ബിജെപിയെന്ന് ന്യൂസ് 24 ടുഡെയ്‌സ് ചാണക്യ എക്സിറ്റ് പോൾ ഫലം 28 ൽ 24 സീറ്റും ബിജെപി നേടും. നാലിടത്ത് കോൺഗ്രസ് ജയിക്കും. ബിജെപിക്ക് 53 ശതമാനം വോട്ടും കോൺഗ്രസിന് 48 ശതമാനം വോട്ടും ലഭിക്കുമെന്നാണ് വിലയിരുത്തൽ.
കേരളത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ മണ്ഡലങ്ങൾ ബി ജെ പി ക്കെന്ന് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം
കർണാടകയിൽ ബിജെപിക്ക് കഴിഞ്ഞ തവണയേക്കാൾ സീറ്റ് കുറയുമെന്ന് റിപ്പബ്ലിക് ടിവി - പി മാർക്യൂ സർവേ
എൻഡിഎ - 22,
കോൺഗ്രസ് 6,
മറ്റുള്ളവർ 0
തെലങ്കാനയിൽ ബിജെപിക്ക് നേരിയ മുൻതൂക്കമെന്നും കോൺഗ്രസ് തൊട്ടുപിന്നിലെന്നും റിപ്പബ്ലിക് ടിവി - പി മാർക്യൂ സർവേ
ബിജെപി - 8
കോൺഗ്രസ് - 7
ബിആർഎസ് - 1
എഐഎംഐഎം - 1
മധ്യപ്രദേശിൽ ന്യൂസ് 24 ടുഡെയ്‌സ് ചാണക്യ പ്രവചനം പ്രകാരം ബിജെപിക്ക് 29 സീറ്റ് വരെ ലഭിക്കും. കോൺഗ്രസിന് പരമാവധി രണ്ട് സീറ്റും നേടാനാവും.
അസമിൽ ബിജെപിക്ക് 12 മുതൽ 14 സീറ്റ് വരെ ലഭിക്കുമെന്ന് ന്യൂസ് 24 - ടുഡെയ്‌സ് ചാണക്യ പ്രവചനം. ദില്ലിയിൽ ആറ് സീറ്റിലും ബിജെപി ജയിക്കും. ഇന്ത്യ സഖ്യത്തിന് ഒന്നോ രണ്ടോ സീറ്റ് ലഭിക്കും.
മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യത്തിന് നേട്ടമെന്ന് പ്രാദേശിക ചാനലുകളുടെ എക്സിറ്റ് പോൾ ഫലം. മഹാവികാസ് അഘാഡിക്ക് 25 സീറ്റും മഹായുതി സഖ്യത്തിന് 22 സീറ്റുമാണ് പ്രവചിക്കുന്നത്.
എൻഡിഎ - 18-22
കോൺഗ്രസ് - 4-8
ജെഡിഎസ് - 1-3
കർണാടകയിൽ എൻഡിഎയ്ക്ക് മികച്ച നേട്ടമെന്ന് എബിപി - സിവോട്ടർ സർവേ ഫലം. എൻഡിഎ - 23-25 സീറ്റ് വരെയും ഇന്ത്യ സഖ്യം 3-5 സീറ്റ് വരെ നേടുമെന്നും റിപ്പോര്‍ട്ട്.
ഛത്തീസ്‌ഗഡിലെ 11 സീറ്റിലും ബിജെപിക്കാണ് ന്യൂസ് 24 - ടുഡെയ്‌സ് ചാണക്യ പ്രവചനം. ഇന്ത്യ സഖ്യത്തിന് പരമാവധി ഒരു സീറ്റ് മാത്രമേ സംസ്ഥാനത്ത് ലഭിക്കൂ.
ഗുജറാത്ത് ബിജെപി തൂത്തുവാരുമെന്ന് ന്യൂസ് 24 - ടുഡെയ്‌സ് ചാണക്യ എക്സിറ്റ് പോൾ ഫലം. 24-26 സീറ്റ് വരെ ബിജെപി നേടും. കോൺഗ്രസിന് പരമാവധി 2 സീറ്റ് വരെ ലഭിക്കും.
ബിജെപി - 8-10 സീറ്റ് വരെ
കോൺഗ്രസ് - 6-8 സീറ്റ് വരെ
ബിആർഎസ് - 0-1 സീറ്റ് വരെ
എഐഎംഐഎം - 1 സീറ്റ് വരെ

ആന്ധ്രയിൽ ജഗന് തിരിച്ചടിയെന്ന് ന്യൂസ് 18
YSRCP : 5-8
NDA : 19-22
INDIA : 0
ഉത്തരാഖണ്ഡിൽ ബിജെപി 5 സീറ്റും നേടുമെന്ന് ന്യൂസ് 24 - ടുഡെയ്‌സ് ചാണക്യ എക്സിറ്റ് പോൾ സര്‍വെ ഫലം. കോണ്‍ഗ്രസ് ഇവിടെ എല്ലാ സീറ്റിലും പരാജയപ്പെടുമെന്നും പ്രവചനം പറയുന്നു.
ടിവി 9 എക്സിറ്റ് പോൾ പ്രവചനം പ്രകാരം കേരളത്തിൽ യുഡിഎഫ് 16 സീറ്റും എൽഡിഎഫ് മൂന്ന് സീറ്റിലും ജയിക്കും. ബിജെപി ഒരു സീറ്റിലും ജയിക്കുമെന്നും പ്രവചനം.
കേരളത്തിൽ എൻഡിഎക്ക് രണ്ട് മുതൽ മൂന്ന് വരെ സീറ്റ് പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. എൽഡിഎഫിന് 29 ശതമാനം വോട്ടും യുഡിഎഫിന് 41 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്.
ഇന്ത്യാ ടിവി എക്സിറ്റ് പോൾ പ്രവചനം പ്രകാരം കർണാടകത്തിൽ എൻഡിഎ 11 മുതൽ 18 സീറ്റ് വരെ നേടും. കോൺഗ്രസ് നാല് മുതൽ എട്ട് സീറ്റുകൾ വരെയും ജെഡിഎസ് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെയും നേടും