ബിജെപിയുടെ പ്രകടന പത്രികയ്ക്കെതിരെ കോണ്‍ഗ്രസ്; പേര് മാറ്റി ക്ഷമാപണ പത്രം എന്നാക്കി മാറ്റണമെന്നാവശ്യം
വിലക്കയറ്റവും തൊഴിലില്ലായ്മയും ബിജെപി പ്രകടനപത്രികയില്‍ കാണാനില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി
ബിജെപിയുടെ പ്രകടനപത്രിക ക്ഷമാപണപത്രം എന്ന് പേര് മാറ്റണമെന്ന് കോണ്‍ഗ്രസ് . മോദി ദളിതരോടും ആദിവാസികളോടും കർഷകരോടും യുവാക്കളോടും മാപ്പ് പറയണം. ഇത്തവണ മോദിയുടെ തന്ത്രത്തില്‍ യുവാക്കള്‍ വീഴില്ലെന്ന് രാഹുല്‍ഗാന്ധിയും പ്രതികരിച്ചു. വിലക്കയറ്റവും തൊഴിലില്ലായ്മയും ബിജെപി പ്രകടനപത്രികയില്‍ കാണാനില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബിജെപി പ്രകടനപത്രികയെ സമരത്തിലുള്ള കർഷകരും വിമർശിച്ചു.
താങ്ങുവില നിയമമാക്കുന്നതിനെ കുറിച്ചോ കർഷകരെ കടത്തില്‍ മോചിപ്പിക്കുന്നതിനോ കുറിച്ച് വാഗ്ദാനമില്ലെന്ന് സർവണ്‍ സിങ് പന്ദേർ വിമർശിച്ചു. യഥാര്‍ത്ഥ കാര്യങ്ങളെക്കുറിച്ച് ഒന്നും പറയാതെയുള്ളതാണ് ബിജെപിയുടെ പ്രകടന പത്രികയെന്നും അതിന്‍റെ പേര് ക്ഷമാപണ പത്രം എന്നാക്കി മാറ്റണമെന്ന് വിമര്‍ശിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.
സൗജന്യ റേഷൻ മുതൽ ഒളിമ്പിക്സ് ബിഡ് വരെ, പൗരത്വ നിയമവും ഏകീകൃത സിവിൽ കോഡും; ബിജെപിയുടെ വാഗ്ദാനങ്ങൾ