Asianet News MalayalamAsianet News Malayalam

വോട്ടർ ഐഡി കാർഡ് എടുക്കാന്‍ മറന്നാലും വോട്ട് ചെയ്യാം; എല്ലാം ഓണ്‍ലൈനാണ്!

പോളിംഗ് ബൂത്തിലെത്തുമ്പോള്‍ വോട്ടർ ഐഡി കാർഡ് എടുക്കാന്‍ മറന്നു എന്നുതന്നെയിരിക്കട്ടെ. എങ്കിലും നിങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താം...

Lok Sabha Elections 2024 How to cast vote without physical Voter ID card Steps to download e EPIC
Author
First Published Mar 24, 2024, 9:30 AM IST

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ 13 തിരിച്ചറിയല്‍ രേഖകള്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർക്ക് ഉപയോഗിക്കാം എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ഫോട്ടോ പതിച്ച വോട്ടർ ഐഡി കാർഡാണ് (ഇലക്ഷന്‍ തിരിച്ചറിയല്‍ കാർഡ്). 

Read more: മൊബൈല്‍ നമ്പർ മതി, വോട്ടർ പട്ടികയില്‍ പേരുണ്ടോ എന്ന് നോക്കുക വളരെ എളുപ്പം; ചെയ്യേണ്ടത്

പോളിംഗ് ബൂത്തിലെത്തുമ്പോള്‍ വോട്ടർ ഐഡി കാർഡ് എടുക്കാന്‍ മറന്നു എന്നുതന്നെയിരിക്കട്ടെ. എങ്കിലും നിങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താം. വോട്ടർ ഐഡി കാർഡ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതി. ആവശ്യം വന്നാല്‍ ഉടനടി വോട്ടർ ഐഡി കാർഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരമാണ് ഇലക്ഷന്‍ കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്. e-EPIC service എന്നാണ് ഈ സംവിധാനത്തിന്‍റെ പേര്. പിഡിഎഫ് ഫോർമാറ്റില്‍ ലഭിക്കുന്ന വോട്ടർ ഐഡി കാർഡ് കോപ്പി ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച്  ഫോണില്‍ സേവ് ചെയ്ത് വെക്കുന്നതിനൊപ്പം ഡിജിലോക്കറില്‍ അപ്‍ലോഡ് ചെയ്യുകയും ചെയ്യാം. ഇതേ കോപ്പി പ്രിന്‍റ് ചെയ്ത് കയ്യില്‍ സൂക്ഷിച്ചാലും മതി വോട്ട് ചെയ്യാന്‍. 

Read more: വോട്ടർ പട്ടികയില്‍ പേര് ചേർക്കാന്‍ അപേക്ഷിച്ചിട്ട് എന്തായി? അപ്ഡേറ്റ് അറിയാന്‍ വഴി

https://nvsp.in എന്ന വെബ്സൈറ്റ് വഴിയാണ് വോട്ടർ ഐഡി കാർഡിന്‍റെ പിഡിഎഫ് രൂപം ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ഇതിനായി വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം വോട്ടർ ഐഡി കാർഡ് നമ്പറോ ഫോം റഫറന്‍സ് നമ്പറോ നല്‍കിയാല്‍ മതി. ഇതോടെ ഫോമിലേക്ക് വരുന്ന ഒടിപി നല്‍കിയാല്‍ ഫോം ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ തെളിഞ്ഞുവരും. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios