വരുൺ ​ഗാന്ധി ബിജെപി വിടുമെന്ന അഭ്യൂഹവും ശക്തമാണ്. സമാജ് വാദി പാർട്ടിയും, കോൺ​ഗ്രസും വരുണിനെ ക്ഷണിച്ചിട്ടുണ്ട്. 

ദില്ലി: ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ വൈകാരിക കത്തുമായി വരുണ്‍ ഗാന്ധി. പിലിഭിത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനം തുടരുമെന്നും, എന്ത് വില നൽകേണ്ടി വന്നാലും പിൻമാറില്ലെന്നും പിലിഭിത്തിലുള്ളവരുടെ അനു​ഗ്രഹം വേണമെന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കത്തിലൂടെ വരുൺ അഭ്യർത്ഥിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ടുതവണ പിലിഭിത്തിൽ മത്സരിച്ച് എംപിയായ വരുണിന് ഇത്തവണ ബിജെപി സീറ്റ് നൽകിയിരുന്നില്ല. പിലിഭിത്തിൽ നാമനിർദേശ പത്രിക നൽകാനുള്ള സമയം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. വരുൺ ​ഗാന്ധി ബിജെപി വിടുമെന്ന അഭ്യൂഹവും ശക്തമാണ്. സമാജ് വാദി പാർട്ടിയും, കോൺ​ഗ്രസും വരുണിനെ ക്ഷണിച്ചിട്ടുണ്ട്. 

'ഇന്ത്യൻ ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാൻ ഗൂഡാലോചന'; ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി അഭിഭാഷകരുടെ കത്ത്

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews