ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേൽ നടന്ന നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ ഇന്ന് മറുപടി പറയും. രാജ്യസഭ സിറ്റിംഗ് എംപിയും രാജസ്ഥാൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായ മദൻ ലാൽ സെയ്നിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് രാജ്യസഭ ഇന്നത്തേക്ക് പിരിയും.

തമിഴ്നാട്ടിലെ വരൾച്ച ചർച്ച ചെയ്യണമെന്ന് ഡിഎംകെ എംപിമാർ ഇന്നും ലോക്സഭയിൽ ആവശ്യപ്പെടും. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ബിൽ ഉൾപ്പെടെയുള്ള സ്വകാര്യ ബില്ലുകളിൽ ചർച്ച നടത്തേണ്ടവയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പും ഇന്ന് നടക്കും. ബിജെപി പാർലമെന്ററി പാർട്ടി യോഗവും ഇന്ന് ചേരുന്നുണ്ട്