പ്രമുഖ സ്ഥാനാര്‍ത്ഥികളായ ചിരാഗ് പസ്വാന്‍, ഒമര്‍ അബ്‍ദുള്ള, ലോക്കറ്റ് ചാറ്റര്‍ജി തുടങ്ങിയവര്‍ വോട്ട് ചെയ്തു. റെക്കോര്‍ഡ് പോളിംഗിനായി എല്ലാവരും വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് അ‍ഞ്ചാം ഘട്ട വോട്ടെടുപ്പില്‍ ഉച്ചവരെ 24.23 ശതമാനം പോളിംഗ്. പശ്ചിമബംഗാളിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തുന്നത്, 32.70. ലഡാക്കില്‍ 27. 87 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളിലെ ബരാക്ക് പൂറില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പ്രതിമ ഭൗമിക് വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തെന്ന് ബിജെപി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും ബിജെപി അറിയിച്ചു.

പ്രമുഖ സ്ഥാനാര്‍ത്ഥികളായ ചിരാഗ് പസ്വാന്‍, ഒമര്‍ അബ്‍ദുള്ള, ലോക്കറ്റ് ചാറ്റര്‍ജി തുടങ്ങിയവര്‍ വോട്ട് ചെയ്തു. റെക്കോര്‍ഡ് പോളിംഗിനായി എല്ലാവരും വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഉഷ്ണ തരംഗം നിലനില്‍ക്കുന്നതിനാല്‍ പോളിംഗ് മന്ദഗതിയിലാണ് നീങ്ങുന്നത്. 49 സീറ്റുകളിലായി 144 സ്ഥാനാർത്ഥികളാണ് Fvdvd മത്സര രംഗത്തുള്ളത്. എട്ടര കോടി വോട്ടർമാർക്കായി 95000 പോളിംഗ് സറ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.

ജമ്മു കശ്മീരിൽ സർപഞ്ച് കൊല്ലപ്പെട്ട സാഹചര്യത്തിൽ വോട്ടെടുപ്പിന് സുരക്ഷ ശക്തമാക്കിയിരുന്നു. മഹാരാഷ്ട്രയിലെ പതിമൂന്ന് സീറ്റുകളിലും യുപിയിലെ പതിനാലിടത്തും വാശിയേറിയ പ്രചാരണമാണ് അഞ്ചാം ഘട്ടത്തിൽ നടന്നത്. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ്, സ്മൃതി ഇറാനി, പീയൂഷ് ഗോയൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.

കര്‍ശന നിർദേശം നൽകി മന്ത്രി; സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, 25ന് ശുചീകരണ ദിനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം