2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മകൻ യൂസഫ് സലാഹുദ്ദീന് പാർട്ടി ടിക്കറ്റ് നിരസിച്ചതോടെ പാസ്വാനുമായി ഭിന്നതയിലായിരുന്നു.

ദില്ലി: എൻഡിഎയിലെ ഏക മുസ്ലിം എംപി ആർജെഡിയിൽ ചേർന്നു. എൽജെപി എംപിയായിരുന്ന മെഹബൂബ് അലി കൈസറാണ് ആർജെഡിയിലേക്ക് മാറിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇത്തവണ ടിക്കറ്റ് നിഷേധിച്ചതോടെയാണ് മെഹബൂബ് അലി പാർട്ടി മാറിയത്. മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരാസിന്റെ അടുത്ത ആളായിരുന്നു മെഹബൂബ് അലി. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മകൻ യൂസഫ് സലാഹുദ്ദീന് പാർട്ടി ടിക്കറ്റ് നിരസിച്ചതോടെ പാസ്വാനുമായി ഭിന്നതയിലായിരുന്നു. തുടർന്ന് സലാഹുദ്ദീൻ ആർജെഡി ടിക്കറ്റിൽ സിമ്രി ഭക്തിയാർപൂർ സീറ്റിൽ വിജയിച്ചു. ആർജെഡിയിൽ ചേർന്നെങ്കിലും മെഹബൂബ് അലിക്ക് ടിക്കറ്റ് കിട്ടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 

Scroll to load tweet…