ചെന്നൈയിലേക്ക് വരികയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്.

ചെന്നൈ: തമിഴ്നാട്ടിൽ ചെന്നൈയ്ക്ക് സമീപം ചെങ്കൽപ്പേട്ടിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. പാലമാത്തൂരിൽ പുലർച്ചെ ലോറിയും ബസുകളും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. ചെന്നൈയിലേക്ക് വരികയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്. തുടർന്ന് പിന്നിൽ വന്നിരുന്ന സർക്കാർ ബസും സ്വകാര്യ ബസിൽ ഇടിച്ച് കയറി. അപകടത്തിൽ ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയവർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; നാല് വയസ്സുകാരൻ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം