ഇന്ത്യയുടെയും ഭൂട്ടാന്‍റെയും ആഭ്യന്തര സെക്രട്ടറിമാർ കേസ് ചര്‍ച്ച ചെയ്തു. കഴിഞ്ഞ മാസാവസാനം ഭൂട്ടാനിൽ വെച്ചാണ് യോഗം ചേര്‍ന്നത്. അതിര്‍ത്തി വഴിയുള്ള കള്ളക്കടത്തിന്‍റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ശക്തമാക്കുമെന്ന് ഇരുരാജ്യങ്ങളും ചേർന്ന് തീരുമാനിച്ചു.

ദില്ലി: ന‌ടൻ ദുൽഖർ സൽമാൻ ഉള്‍പ്പെട്ട ആഡംബര കാർ കള്ളക്കടത്ത് കേസിൽ അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാൻ സർക്കാരും. ഇന്ത്യയുടെയും ഭൂട്ടാന്‍റെയും ആഭ്യന്തര സെക്രട്ടറിമാർ കേസിന്‍റെ വിവധ വിശങ്ങള്‍ ചര്‍ച്ച ചെയ്തു. കഴിഞ്ഞ മാസാവസാനം ഭൂട്ടാനിൽ വെച്ചാണ് യോഗം ചേര്‍ന്നത്. അതിര്‍ത്തി വഴിയുള്ള കള്ളക്കടത്തിന്‍റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ശക്തമാക്കുമെന്ന് ഇരുരാജ്യങ്ങളും ചേർന്ന് തീരുമാനിച്ചു. അതിര്‍ത്തിയിലെ പഴുതുകൾ അടച്ച് പരിശോധന സംവിധാനം ശക്തിപ്പെടുത്തും. ഭൂട്ടാന് റോയൽ കസ്റ്റംസുമായി അന്വേഷണ വിവരങ്ങൾ പങ്കുവെക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.

ഓപ്പറേഷന്‍ നുംഖൂര്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നത്.150 ലധികം കാറുകള്‍ കോയമ്പത്തൂര്‍ റാക്കറ്റ് വഴി കേരളത്തിലെത്തിയെങ്കിലും 40 ല്‍ താഴെ കാറുകളാണ് കണ്ടെത്താനായത്. പിടിച്ചെടുത്ത കാറുകള്‍ വന്ന വഴിയുടെ ഉറവിടം തേടുകയാണ് കസ്റ്റംസ് പ്രവിന്‍റീവ്. ഇതിന്‍റെ ഭാഗമായാണ് ഭൂട്ടാനുമായുള്ള ചേര്‍ന്നുള്ള അന്വേഷണം. ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങള്‍ നികുതി വെട്ടിച്ച് അതിര്‍ത്തിയിലൂടെ എങ്ങിനെ കടത്തി, ആരെല്ലാം കൂട്ടുനിന്നു, റാക്കറ്റിലെ പ്രധാനികള് ആരൊക്ക തുടങ്ങിയ കാര്യങ്ങള് വിശദമായി അന്വേഷിക്കാനാണ് തീരുമാനം.

കള്ളക്കടത്തിന്റെ ഉറവിടം തേടി ഭൂട്ടാനും ഇന്ത്യയും

ആഡംബര കാർ കള്ളക്കടത്ത് കേസിൽ റാക്കറ്റിന്റെ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇതുരാജ്യങ്ങളുടെയും തീരുമാനം. പിടിച്ചെടുത്ത വാഹനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിക്കുന്ന തിരക്കിലാണ് കസ്റ്റംസ് പ്രിവന്റീവ്. സമഗ്രമായ റിപ്പോർട്ട് കേന്ദ്ര ഏ‍ജൻസികൾക്ക് ഉടൻ കൈമാറും. ഇതോടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകളും രജിസ്റ്റർ ചെയ്യപ്പെടും.

രണ്ടാഴ്ച മുമ്പ് ഭൂട്ടാനില്‍ വെച്ചായിരുന്നു ഇന്ത്യയുടെയും ഭൂട്ടാന്‍റെയും ആഭ്യന്തര സെക്രട്ടറിമാരുടെ യോഗം. പ്രധാന അജണ്ടകളിലൊന്ന് ആഡംബര വാഹനങ്ങളുടെ കള്ളക്കടത്തായിരുന്നു. ഗുഢാലോചനക്കാരെ ഉള്‍പ്പെടെ പിടികൂടുന്നതിനായി, ഭൂട്ടാന് റോയല്‍ കസ്റ്റംസും ഇന്ത്യന്‍ കസ്റ്റംസും തമ്മില്‍ അന്വേഷണ വിവരങ്ങള്‍ പങ്കുവെക്കാനും യോഗത്തില്‍ ധാരണയായി. കള്ളപ്പണ ഇടപാട്, ജിഎസ്ടി വെട്ടിപ്പ്, എംബസികളുടെ അടക്കം വ്യാജരേഖ തയ്യാറാക്കല്‍, രജിട്രേഷനിലെ തിരിമറി, പരിവഹന്‍ വെബ്സൈറ്റിലെ ക്രമക്കേട് എന്നിവ അടക്കം വലിയ മാനങ്ങളുളള കേസാണിത്. അതുകൊണ്ട് തന്നെ വിവിധ കേന്ദ്ര ഏജന്‍സികളും സമാന്തര അന്വേഷണ പാതയിലാണ്. പിടിച്ചടുത്ത വാഹനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ ക്രോഡീകരിക്കുന്ന തിരക്കിലാണ് കസ്റ്റംസ് പ്രിവന്‍റീവ്. ഇതടങ്ങുന്ന സമഗ്രമായ റിപ്പോര്‍ട്ട് കേന്ദ്ര ഏ‍ജന്സികള്‍ക്ക് കൈമാറുന്നതോടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല് കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെടും.