Asianet News MalayalamAsianet News Malayalam

മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ആരോഗ്യ പദ്ധതിക്ക് യുണിസെഫ് പ്രശംസ

മധ്യപ്രദേശിലെ 19 ലക്ഷം പെൺകുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 57.18 കോടി രൂപ ട്രാൻസ്ഫര്‍ ചെയ്ത പദ്ധതി.

madhya pradesh chief minister health scheme unicef
Author
First Published Aug 19, 2024, 1:24 PM IST | Last Updated Aug 19, 2024, 1:24 PM IST

കൗമാരക്കാരായ പെൺകുട്ടികളുടെ ആരോഗ്യത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവിനെ പ്രശംസിച്ച് യുണിസെഫ്. സാമൂഹിക മാധ്യമമായ X-ൽ ആണ് യുണിസെഫിന്‍റെ സന്ദേശം.

മധ്യപ്രദേശിലെ 19 ലക്ഷം പെൺകുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 57.18 കോടി രൂപ ട്രാൻസ്ഫര്‍ ചെയ്ത സമഗ്ര ശിക്ഷ സാനിറ്റേഷൻ ആൻഡ് ഹൈജീൻ സ്കീം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓഗസ്റ്റ് 11-ന് ഭോപ്പാലിലായിരുന്നു ഇതിന്‍റെ ഔദ്യോഗിക തുടക്കം.

ഏഴാം ക്ലാസ്സ് മുതൽ 12-ാം ക്ലാസ്സ് വരെയുള്ള പെൺകുട്ടികള്‍ക്ക് ഈ പദ്ധതിയിലൂടെ സാനിറ്ററി നാപ്കിനുകള്‍ വാങ്ങാനാണ് പണം ചെലവഴിക്കുക. ഇതിന് പുറമെ വൃത്തിയെയും ആരോഗ്യത്തെയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവബോധന ക്ലാസ്സുകളും നൽകും. സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലാണ് പദ്ധതി.

Latest Videos
Follow Us:
Download App:
  • android
  • ios