Asianet News MalayalamAsianet News Malayalam

മധ്യപ്രദേശില്‍ ഇനി മദ്യം ഓണ്‍ലൈനില്‍ കിട്ടും; കൂടുതല്‍ മദ്യവില്പന ശാലകള്‍ തുറക്കും

2020-21 ലെ മധ്യപ്രദേശ് സര്‍ക്കാരിന്‍റെ എക്സൈസ് നയത്തിലാണ് മദ്യം ഓണ്‍ലൈനായി ആവശ്യക്കാരുടെ കൈകളിലെത്തിക്കാനുള്ള തീരുമാനമുണ്ടായത്. മദ്യ വില്‍പനയില്‍ 25 ശതമാനം റവന്യൂ വരുമാനം കൂട്ടാനായി 1,061 വിദേശ മദ്യവില്‍പന ശാലകളും 2,544 സ്വദേശ മദ്യവില്‍പ്പന ശാലകളും പുതുതായി തുറക്കും.

madhya pradesh to allow online liquor purchase
Author
Mumbai, First Published Feb 23, 2020, 4:06 PM IST

മുംബൈ: കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ ഇനി ഓണ്‍ലൈന്‍ വഴി വാങ്ങാം. റവന്യൂ വരുമാനം കൂട്ടാന്‍ 3,000 മദ്യവില്പന ശാലകള്‍ സംസ്ഥാനത്ത് പുതിയതായി തുറക്കാനും തീരുമാനമായി. 2020-21 ലെ മധ്യപ്രദേശ് സര്‍ക്കാരിന്‍റെ എക്സൈസ് നയത്തിലാണ് മദ്യം ഓണ്‍ലൈനായി ആവശ്യക്കാരുടെ കൈകളിലെത്തിക്കാനുള്ള തീരുമാനമുണ്ടായത്. മദ്യ വില്‍പനയില്‍ 25 ശതമാനം റവന്യൂ വരുമാനം കൂട്ടാനായി 1,061 വിദേശ മദ്യവില്‍പന ശാലകളും 2,544 സ്വദേശ മദ്യവില്‍പ്പന ശാലകളും പുതുതായി തുറക്കും.

ഓണ്‍ലൈന്‍ വിതരണം നിരീക്ഷിക്കാന്‍ ഓരോ കുപ്പിക്കുമുകളിലും ഓരോ ബാര്‍ക്കോഡ് രേഖപ്പെടുത്തും. ഇ-ടെണ്ടര്‍ ലേലം വഴി ഓണ്‍ലൈന്‍ മദ്യ വില്‍പനയുടെ നടപടികള്‍ തുടങ്ങും. മധ്യപ്രദേശിലെ മുന്തരി കര്‍ഷകരുടെ വരുമാനം കൂട്ടാനും പുതിയ എക്സൈസ് നയത്തില്‍ പദ്ധതിയുണ്ട്. മുന്തിരിയില്‍ നിന്ന് വീഞ്ഞ് നിര്‍മിക്കാനുള്ള നടപടി തുടങ്ങും. ഈ വീഞ്ഞ് വില്‍പന നടത്താന്‍ മധ്യപ്രദേശിലെ 15 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഔട്ട്ലറ്റുകള്‍ തുടങ്ങാനും പുതിയ എക്സൈസ് നയത്തിലുണ്ട്. പതിനായിരം രൂപയായിരിക്കും ഔട്ട്ലറ്റിന്‍റെ ഒരു വര്‍ഷത്തേക്കുള്ള ഫീസ്.

 

Follow Us:
Download App:
  • android
  • ios