ചൈനീസ് ആപ്ലീക്കേഷനായ ടിക്ക് ടോക്ക് നിരോധിക്കണമെന്ന ആവശ്യം തമിഴ്നാട് നിയമസഭിയിലും നേരത്തെ ഉന്നയിക്കപ്പെട്ടിരുന്നു.

ചെന്നൈ: ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക്ക് ടോക്ക് നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. ടിക്ക് ടോക്ക് ആപ്ലീക്കേഷനിലൂടെയുള്ള വീഡിയോകള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് മാധ്യമസ്ഥാപനങ്ങള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. 

ടിക്ക് ടോക്ക് വീഡിയോകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും കുട്ടികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ചൂണ്ടികാട്ടിയാണ് നടപടി. ജസ്റ്റിസ് എസ്.എസ്.സുന്ദര്‍, എന്‍ കൃപാകരന്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിര്‍ദേശം.പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ചൈനീസ് ആപ്ലീക്കേഷനായ ടിക്ക് ടോക്ക് നിരോധിക്കണമെന്ന ആവശ്യം തമിഴ്നാട് നിയമസഭിയിലും നേരത്തെ ഉന്നയിക്കപ്പെട്ടിരുന്നു.