പനീർ സെൽവത്തിനും എ ഐ ഡി എം കെ മുൻ മന്ത്രിമാർക്കും എതിരായ സമാന കേസുകളിൽ ഹൈക്കോടതി നടപടി എടുക്കുന്നില്ലെന്ന് ഡി എം കെ സംഘടന സെക്രട്ടറി ആർ എസ് ഭാരതി ഏഷ്യാനെറ്റ്‌ ന്യൂസിലൂടെ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ ആണ് ജസ്റ്റിസ് ആനന്ദ് വെങ്കിട്ടേഷിന്റെ നടപടി

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർ സെൽവത്തെ വെറുതെവിട്ട ഉത്തരവ് പുനഃപരിശോധിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. അനധികൃത സ്വത്തു സാമ്പാദന കേസിൽ ആണ് സ്വമേധയാ റിവിഷൻ നടപടിക്ക് ജസ്റ്റിസ് എൻ ആനന്ദ് വെങ്കിട്ടേഷിന്റെ അസാധാരണ നീക്കം. ഒ പി എസിനെ വെറുതെ വിട്ട 2012 ലെ ശിവഗംഗ സി ജെ എം കോടതി ഉത്തരവ് ആണ് പുനഃപരിശോധിക്കുന്നത്. കേസ് വ്യാഴാഴ്ച രാവിലെ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യ @ 77: സമസ്ത മേഖലയിലും വികസനവും മാറ്റത്തിന്‍റെ അതിവേഗവും കണ്ട മാന്ത്രിക ദശകം; കുറിപ്പ്

മൂന്ന് ഡി എം കെ മന്ത്രിമാർ ഉൾപ്പെട്ട മറ്റൊരു കേസിൽ റിവിഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ ആണ് കോടതിയുടെ പുതിയ നടപടി. ഒ പനീർ സെൽവത്തിനും എ ഐ ഡി എം കെ മുൻ മന്ത്രിമാർക്കും എതിരായ സമാന കേസുകളിൽ ഹൈക്കോടതി നടപടി എടുക്കുന്നില്ലെന്ന് ഡി എം കെ സംഘടന സെക്രട്ടറി ആർ എസ് ഭാരതി ഏഷ്യാനെറ്റ്‌ ന്യൂസിലൂടെ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ ആണ് ജസ്റ്റിസ് ആനന്ദ് വെങ്കിട്ടേഷിന്റെ നടപടി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ തമിഴ്നാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയെ സമീപിക്കണമെന്ന് ചെന്നൈ പ്രത്യക കോടതി നിർദ്ദേശിച്ചു എന്നതാണ്. ഹൈക്കോടതി നിർദ്ദേശിച്ചാൽ ജാമ്യ ഹർജി കേൾക്കാം എന്നും ജ‍ഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ ഒഴിഞ്ഞുമാറിയ നിലപാടാണ് ചെന്നൈയിലെ രണ്ടു കോടതികൾ സ്വീകരിച്ചത്. ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ് അല്ലിയും എം പിമാരും എം എൽ എമാരും ഉൾപ്പെട്ട കേസുകൾ കേൾക്കുന്ന പ്രത്യേക കോടതിയിലെ ജഡ്ജി രവിയുമാണ് ഹർജി കേൾക്കാൻ വിസമ്മതിച്ചത്. മന്ത്രിയോട് ഹൈക്കോടതിയെ സമീപിക്കാൻ പ്രത്യേക കോടതി നിർദേശിച്ചു. ജാമ്യഹർജി പരിഗണിക്കാൻ പ്രത്യേക കോടതിക്ക് അധികാരം ഉണ്ടോയെന്നു ഹൈക്കോടതി വ്യക്തമാക്കട്ടെ എന്നും ജഡ്ജി അഭിപ്രായപ്പെട്ടു. ആരോഗ്യകാരണങ്ങൾ പരിഗണിച്ച് ജാമ്യം അനുവദിക്കണം എന്നാണ് ഹർജിയിലെ ആവശ്യം.

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ; ഹൈക്കോടതിയെ സമീപിക്കണമെന്ന് ചെന്നൈ പ്രത്യേക കോടതി