ഗുവാഹത്തിയിലാണ് ചോദ്യം ചെയ്യൽ നടന്നത്. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇഡി പുറത്തുവിട്ടിട്ടില്ല.  

ദില്ലി: ക്രിപ്റ്റോ കറൻസി കേസുമായി ബന്ധപ്പെട്ട് നടി തമന്ന ഭാട്ടിയെ ചോദ്യം ചെയ്ത് ഇഡി. ഗുവാഹാത്തിയിലെ ഇഡി ഓഫീസിൽ ഇന്ന് അമ്മയോടൊപ്പമാണ് തമന്ന എത്തിയത്. മണിക്കൂറുകളോളം ചോദ്യം ചെയ്യൽ തുടർന്നു. ഓൺലൈൻ ആപ്പായ HPZ ടോക്കൺ ആപ്പിന്റെ അനുബന്ധ ആപ്ലിക്കേഷനായ ഫെയര്‍പ്ലേ ആപ്പ് വഴി ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ പ്രൊമോഷന്‍ നടത്തിയെന്നാണ് നടി തമന്ന ഭാട്ടിയക്കെതിരേയുള്ള ആരോപണം. ഫെയര്‍പ്ലേ ബെറ്റിങ് ആപ്പിലൂടെ ഐപിഎല്‍ മത്സരങ്ങള്‍ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതിയുണ്ടായിരുന്നു. 

സരിന് മറുപടിയുമായി രാഹുൽ; ഫോണിലൂടെ ആരെയും ഭീഷണിപ്പെടുത്തുന്ന ആളല്ല താൻ, 'മത്സരം പ്രസ്ഥാനങ്ങൾ തമ്മിൽ'

https://www.youtube.com/watch?v=Ko18SgceYX8