മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യത്തിന് തയ്യാറാണെന്ന് ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. എന്നാൽ മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഈ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം സംസാരിച്ചത്.

ആരുടെയും അവസരം തള്ളാനല്ല രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. സംഖ്യ ഉണ്ടെങ്കിൽ ഗവർണ്ണറെ സമീപിക്കണം. ആർക്കും ഇപ്പോഴും തടസ്സമില്ല. എന്നാൽ ബിജെപിക്ക് സർക്കാർ രൂപീകരിക്കാനുള്ള സംഖ്യയില്ലെന്നും അമിത് ഷാ പറഞ്ഞു.

ശിവസേനയുമായി സഖ്യമാകാം. മുഖ്യമന്ത്രിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാമെന്ന ഉറപ്പ് നൽകിയിരുന്നില്ല. അതിനാൽ തന്നെ മുഖ്യമന്ത്രിസ്ഥാനത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.