സീറ്റ് വിഭജനമടക്കം കാര്യങ്ങളിൽ അനുനയമുണ്ടാവണം എന്നാണ് ശരദ് പവാർ പറയുന്നത്. മറ്റ് പ്രശ്നങ്ങളില്ലെന്നും ഉറപ്പാക്കായാലെ സഖ്യം ഉറപ്പാവൂ.  ഇപ്പോൾ സഖ്യത്തിലാണെന്ന് മാത്രമേ പറയാനാവൂ എന്ന് ശരദ് പവാർ പറഞ്ഞു.

മുംബൈ: 2024 ലും മഹാവികാസ് അഖാഡി സഖ്യം തുടരുമെന്ന് ശിവസേനാ ഉദ്ദവ് വിഭാഗം. ശരദ് പവാറും ഉദ്ദവുമാണ് സഖ്യത്തിലെ പ്രധാന നേതാക്കളെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാല്‍, സഖ്യം തുടരണമോ എന്ന കാര്യത്തിൽ ശരദ് പവാർ ഉറപ്പ് പറയുന്നില്ല. ആഗ്രഹം കൊണ്ട് മാത്രം സഖ്യം തുടരില്ല. സീറ്റ് വിഭജനമടക്കം കാര്യങ്ങളിൽ അനുനയമുണ്ടാവണം എന്നാണ് ശരദ് പവാർ പറയുന്നത്. മറ്റ് പ്രശ്നങ്ങളില്ലെന്നും ഉറപ്പാക്കായാലെ സഖ്യം ഉറപ്പാവൂ. ഇപ്പോൾ സഖ്യത്തിലാണെന്ന് മാത്രമേ പറയാനാവൂ എന്ന് ശരദ് പവാർ പറഞ്ഞു.