എൻസിപിയുടെ മുതിർന്ന നേതാക്കൾ അജിത് പവാറിൻ്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാറുമായി കൂടിക്കാഴ്ച നടത്തി. പവാറിൻ്റെ വിയോഗത്തെ തുടർന്ന് ഒഴിവുവന്ന ബാരാമതി മണ്ഡലത്തിൽ സുനേത്ര പവാർ മത്സരിക്കണമെന്ന ആവശ്യം മുതിർന്ന നേതാക്കൾ ഉന്നയിച്ചു എന്നാണ് വിവരം.
മുംബൈ: അജിത് പവാറിൻ്റെ വിയോഗത്തെ തുടർന്ന് എൻസിപിയിൽ പുതിയ അധ്യക്ഷനായുള്ള ചർച്ചകൾ തുടങ്ങി. എൻസിപിയുടെ മുതിർന്ന നേതാക്കൾ അജിത് പവാറിൻ്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാറുമായി കൂടിക്കാഴ്ച നടത്തി. അജിത്ത് പവാറിൻ്റെ വിയോഗത്തെ തുടർന്ന് ഒഴിവുവന്ന ബാരാമതി മണ്ഡലത്തിൽ സുനേത്ര പവാർ മത്സരിക്കണമെന്ന ആവശ്യം മുതിർന്ന നേതാക്കൾ ഉന്നയിച്ചു എന്നാണ് വിവരം. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം മത്സരത്തിലേക്ക് സുനേത്ര പവാർ എത്തണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ രണ്ട് ദിവസത്തിനുള്ളിൽ എൻസിപിയുടെ യോഗം ചേരും. അതേസമയം വിമാന അപകടത്തിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കി.



