Asianet News MalayalamAsianet News Malayalam

സഞ്ചാരികള്‍ക്കായി ജയില്‍ ടൂറിസം; പുതിയ പദ്ധതികളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

വിദ്യാര്‍ഥികള്‍, സാധാരണക്കാരായ സ്ത്രീ പുരുഷന്മാര്‍ എന്നിവര്‍ക്ക് ജയിലിലെ അനുഭവങ്ങളും സംഭവങ്ങളും അറിയാനുള്ള അവസരമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുക്കുന്നത്. 

Maharashtra govt to launch jail tourism
Author
Yerwada, First Published Jan 24, 2021, 1:25 PM IST

യേര്‍വാഡ: വിനോദ സഞ്ചാരത്തിന്‍റെ പുതിയ പാതകള്‍ തുറക്കാനൊരുങ്ങി  മഹാരാഷ്ട്ര സര്‍ക്കാര്‍. ജയില്‍ ടൂറിസത്തിന് ജനുവരി 26ന് തുടക്കമിടാനൊരുങ്ങുകയാണ് ഉദ്ദവ് താക്കറെയുടെ മഹാരാഷ്ട്രാ സര്‍ക്കാര്‍. പൂനെയിലെ യേര്‍വാഡ ജയിലിലാവും പദ്ധതി ആരംഭിക്കുക. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഉപമുഖ്യമന്ത്രി അജിത് പവാറും ചേര്‍ന്നാവും പദ്ധതി ഉദ്ഘാടനം ചെയ്യുക. സ്വാതന്ത്ര്യ സമര സേനാനികള്‍ അടക്കം നിരവധി പ്രമുഖരാണ് യേര്‍വാഡ ജയിലില്‍ കഴിഞ്ഞിട്ടുള്ളത്.

വിദ്യാര്‍ഥികള്‍, സാധാരണക്കാരായ സ്ത്രീ പുരുഷന്മാര്‍ എന്നിവര്‍ക്ക് ജയിലിലെ അനുഭവങ്ങളും സംഭവങ്ങളും അറിയാനുള്ള അവസരമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുക്കുന്നത്. ഇതിനായി ജയിലിലെ ചില പ്രത്യേക കോംപ്ലക്സുകളും തെരഞ്ഞെടുത്തിട്ടുള്ളതായി ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വിശദമാക്കുന്നു. മഹാരാഷ്ട്രയുടേയും ഇന്ത്യയുടേയും ചരിത്രത്തില്‍ ഇടം നേടിയ ജയിലാണ് പൂനെയിലെ യേര്‍വാഡ ജയില്‍.

 

നാസിക്, നാഗ്പൂര്‍ ജയിലുകളിലും ജയില്‍ ടൂറിസത്തിന് അവസരമൊരുക്കും. 2019ല്‍ സമാനമായ പദ്ധതി ദില്ലിയിലെ തീഹാര്‍ ജയിലും ആവിഷ്കരിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതിക്ക് ഇതുവരെ തുടക്കമായിട്ടില്ല. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ജയിലുകളിലൊന്നാണ് തീഹാര്‍ ജയില്‍. 

Follow Us:
Download App:
  • android
  • ios