മുംബൈ: പശുവിനെ സ്പർശിക്കുന്നത് നിഷേധാത്മകത ചിന്തകളെ ഇല്ലാതാക്കുമെന്ന അവകാശവാദവുമായി മഹാരാഷ്ട്രയിലെ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി യശോമതി താക്കൂർ. അമരാവതിയിൽ ഒരു പരിപാടിക്കിടെ സംസാരിക്കുമ്പോഴായിരുന്നു യശോമതിയുടെ വിവാദ പരാമർശം.

മഹാരാഷ്ട്രയിലെ വിധാൻസഭയിലെ ടിയോസ നിയോജമണ്ഡലത്തിൽ നിന്നുള്ള കോണ്‍ഗ്രസ് എംഎൽഎയാണ് ശോമതി താക്കൂർ. “നമ്മുടെ സംസ്കാരം പറയുന്നത് നിങ്ങൾ ഒരു പശുവിനെ സ്പർശിച്ചാൽ, എല്ലാ നിഷേധാത്മകത ചിന്തകളേയും ഇല്ലാതാക്കാനുമെന്നാണ്,” ശോമതി പറഞ്ഞു.

ജല വിതരണ വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് നേരെ യശോമതി താക്കൂർ പൊട്ടിത്തെറിച്ച് അസഭ്യ വര്‍ഷം നടത്തിയത് നേരത്തെ വിവാദമായിരുന്നു. കസേരയിൽ നിന്ന് എഴുന്നേറ്റ് മേശയ്ക്ക് ചുറ്റുമിരുന്ന ഉദ്യോ​ഗസ്ഥരെ വിമർശിക്കുകയും തുടർന്ന് അവരെ തെറി വിളിക്കുകയുമായിരുന്നു. ഉദ്യോ​ഗസ്ഥരെ ബ്ലഡി ഹെൽ എന്ന് വിളിച്ച് മേശപ്പുറത്ത് ഉണ്ടായിരുന്ന വസ്തുക്കൾ വലിച്ചെറിയുകയും ചെയ്തിരുന്നു.

Read Also: 'ബ്ലഡി ഹെൽ'; സർക്കാർ ഉദ്യോ​ഗസ്ഥർക്ക് നേരെ അസഭ്യവർഷം നടത്തി കോൺ​ഗ്രസ് വനിതാ എംഎൽഎ-വീഡിയോ