ഒരു മാസത്തോളം കൊവിഡ്  രോഗബാധ റിപ്പോർട്ട് ചെയ്യാത്ത ഇടങ്ങളിൽ സ്കൂളുകൾ തുറക്കാൻ മഹാരാഷ്ട്ര. എട്ട് മുതൽ 12 വരെയുള്ള ക്ലാസുകൾ ജൂലൈ 15 മുതൽ ആരംഭിക്കാനാണ് സർക്കാറിന്റെ തീരുമാനം. 

മുംബൈ: ഒരു മാസത്തോളം കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യാത്ത ഇടങ്ങളിൽ സ്കൂളുകൾ തുറക്കാൻ മഹാരാഷ്ട്ര. എട്ട് മുതൽ 12 വരെയുള്ള ക്ലാസുകൾ ജൂലൈ 15 മുതൽ ആരംഭിക്കാനാണ് സർക്കാറിന്റെ തീരുമാനം. പുതുക്കിയ സർക്കാർ സർക്കാർ പ്രമേയ പ്രകാരം മഹാരാഷ്ട്ര സ്കൂൾ വകുപ്പാണ് തീരുമാനം എടുത്തത്. 

ഒരു മാസത്തിലേറെ ഒറ്റ കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ഇടങ്ങളിലാണ് സ്കൂളുകൾ തുറക്കുന്നത്. മാതാപിതാക്കളുടെ പൂർണ സമ്മതമുണ്ടെങ്കിൽ മാത്രമേ ക്ലാസുകൾ തുടങ്ങാൻ പാടുള്ളൂവെന്ന് നിർദേശമുണ്ട്.. ഓൺലൈൻ, വിദൂര വിദ്യാഭ്യാസം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കൊവിഡ് മുക്ത ഗ്രാമങ്ങളിൽ നേരിട്ടുള്ള സ്കൂളിങ് പുനരാരംഭിക്കുന്നതിന് ശ്രമിക്കുമെന്നും മന്ത്രി വർഷ ഗെയ്ക്വാദ് പറഞ്ഞു. 

സ്കൂൾ തുറക്കുന്നതിന് മുമ്പ് എല്ലാ അധ്യാപകരും ജീവനക്കാരും വാക്സീൻ സ്വീകരിക്കാനും നിർദേശം നൽകി. മൂന്നാം തരംഗം പ്രതീക്ഷിച്ചിരിക്കുന്ന സമയത്ത് അലസത പാടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona