കഴിഞ്ഞവര്‍ഷം മേയിലാണ് ഡ്യൂട്ടി സമയത്ത് 18 കാരിയായ പെണ്‍കുട്ടിക്കൊപ്പം ഗൊഗോയിയെ ശ്രീനഗറിലെ ഹോട്ടിലില്‍ നിന്നും പിടികൂടിയത്
ദില്ലി: പെണ്‍കുട്ടിയോടൊപ്പം ഹോട്ടലില്‍ നിന്നും പിടികൂടിയ മേജര്‍ ലീതുല്‍ ഗൊഗോയിയക്ക് സീനിയോറിറ്റി നഷ്ടപ്പെട്ടു. ആറുമാസത്തെ സീനിയോറിറ്റിയാണ് ഗൊഗോയിക്ക് നഷ്ടമാകുക. ഇത് കൂടാതെ കാശ്മീരിന് പുറത്തായിരിക്കും ഇനി ഗൊഗോയിയുടെ നിയമനം. ഡ്യൂട്ടി സമയത്തിനിടെ യുവതിയുമായി ഹോട്ടലില്‍ പോയ സംഭവം കുറ്റമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഗൊഗോയിക്ക് എതിരെയുള്ള കോടതി നടപടികള്‍ കഴിഞ്ഞിരുന്നു.
കഴിഞ്ഞവര്‍ഷം മേയിലാണ് ഡ്യൂട്ടി സമയത്ത് 18 കാരിയായ പെണ്‍കുട്ടിക്കൊപ്പം ഗൊഗോയിയെ ശ്രീനഗറിലെ ഹോട്ടിലില്‍ നിന്നും പിടികൂടിയത്. നേരത്തേ ജനക്കൂട്ടത്തിന്‍റെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ ജീപ്പിന് മുന്നില്‍ കശ്മീരി യുവാവിനെ മേജര്‍ ലീതുല്‍ ഗോഗോയ് കെട്ടിയിട്ടത് വിവാദമായിരുന്നു. 2017ലാണ് ജനക്കൂട്ടത്തിനെതിരെ മനുഷ്യകവചമായി ഫറൂഖ് അഹമ്മദ് ഖാന്‍ എന്ന യുവാവിനെ മോജര്‍ ഗോഗോയ് ജീപ്പിന്റെ ബോണറ്റില്‍ കെട്ടിയിട്ടത്. ഈ സംഭവത്തിലും സൈന്യത്തിനെതിരെ നടപടിയുണ്ടായിരുന്നു.
