ദില്ലി: ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം ഇന്ത്യന്‍ സേന തടഞ്ഞു. ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരുക്കേറ്റു.

കശ്മീരിലെ മച്ചല്‍ സെക്ടറിലാണ് ഭീകരരുടെ നുഴഞ്ഞുകയറ്റം ഉണ്ടായത്. ആറ് ഭീകരര്‍
നുഴഞ്ഞുകയറിയതായാണ് വിവരം. അതിര്‍ത്തി കടന്ന് 500 മീറ്ററോളം ഇവരെത്തിയിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. 

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ വിഭജിക്കാനുള്ള തീരുമാനം ഉണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷത്തോളം അര്‍ധസൈനികരെ  സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം.