മേക് ഇന്‍ ഇന്ത്യ സാവധാനം റേപ് ഇന്‍ ഇന്ത്യയിലേക്ക് വഴിമാറുകയാണെന്നും, എല്ലാ കാര്യത്തിലും സംസാരിക്കുന്ന പ്രധാനമന്ത്രി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഒരക്ഷരം മിണ്ടുന്നില്ലെന്നും ചൗധരി തുറന്നടിച്ചു.

ദില്ലി: ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി അധിര്‍ രഞ്ജന്‍ ചൗധരി. മേക് ഇന്‍ ഇന്ത്യ സാവധാനം റേപ് ഇന്‍ ഇന്ത്യയിലേക്ക് വഴിമാറുകയാണെന്നും, എല്ലാ കാര്യത്തിലും സംസാരിക്കുന്ന പ്രധാനമന്ത്രി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഒരക്ഷരം മിണ്ടുന്നില്ലെന്നും ചൗധരി തുറന്നടിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഹൈദരബാദ്, ഉന്നാവോ കേസുകളില്‍ രാജ്യത്ത് വന്‍ പ്രതിഷേധം നടക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശം. ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നതില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.