Asianet News MalayalamAsianet News Malayalam

'രണ്ട് മക്കൾ മാത്രം മതി'; നിയമം പാസാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ക്രമാതീതമായ ജനസംഖ്യാ വർദ്ധനവ് പ്രകൃതിവിഭവങ്ങൾക്കും സാമൂഹിക ഐക്യത്തിനും കടുത്ത വെല്ലുവിളിയെന്ന് കേന്ദ്രമന്ത്രി

Make law that allows having only 2 children: Giriraj Singh
Author
New Delhi, First Published Jul 11, 2019, 3:32 PM IST

ദില്ലി: രണ്ട് മക്കൾ മാത്രം മതിയെന്ന നിയമം രാജ്യത്ത് പാസാക്കണമെന്നും ഇത് ലംഘിക്കുന്നവർക്ക് വോട്ടവകാശം നിഷേധിക്കണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. രാജ്യത്തെ ജനസംഖ്യാ വർദ്ധനവ് ക്രമാതീതമായി ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്.

ക്രമാതീതമായ ജനസംഖ്യാ വർദ്ധനവ് പ്രകൃതിവിഭവങ്ങൾക്കും സാമൂഹിക ഐക്യത്തിനും കടുത്ത വെല്ലുവിളി ഉയർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

"ശക്തമായ നിയമം ഇതിനായി പാസാക്കണം. ഇത് പാർലമെന്റിൽ അവതരിപ്പിക്കണം," ഗിരിരാജ് സിംഗ് പറഞ്ഞു.

ഇസ്ലാമിക രാഷ്ട്രങ്ങൾ പോലും ജനസംഖ്യാ നിയന്ത്രണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യയിൽ ജനസംഖ്യാ വർദ്ധനവും മതവിശ്വാസവും തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വർഷത്തിന് മുൻപ് രാജ്യത്ത് അടിയന്തിരമായി വന്ധ്യംകരണം നടത്തണമെന്ന് ഇദ്ദേഹം പറഞ്ഞത് വിവാദമായിരുന്നു.

Follow Us:
Download App:
  • android
  • ios