സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴ സാധ്യത. ഒന്പത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം, വെള്ളിയാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. മറ്റന്നാളോടെ ആൻഡമാൻ കടലിൽ ഒരു ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീടുള്ള 24 മണിക്കൂറിൽ ഇത് ന്യൂനമർദ്ദമായി മാറും. ഇതിന്റെ സ്വാധീനഫലമായാണ് മഴ സജീവമാകുന്നത്.
- Home
- News
- India News
- Malayalam News Highlights : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ അനുകൂലിച്ച് നിയമ കമ്മീഷൻ
Malayalam News Highlights : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ അനുകൂലിച്ച് നിയമ കമ്മീഷൻ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ അനുകൂലിച്ച് നിയമ കമ്മീഷൻ. അഞ്ചു വർഷം കൊണ്ട് ഇത് നടപ്പാക്കാനാകുമെന്ന് കമ്മീഷൻ പറയുന്നു. ഇതിന്റെ ആദ്യ നടപടി 2024ൽ തുടങ്ങണമെന്നാണ് നിയമ കമ്മീഷൻ നിർദ്ദേശം. 2029ൽ ഇത് പൂർണ്ണമായി നടപ്പാക്കണമെന്ന് ശുപാർശ ചെയ്യും. റിപ്പോർട്ട് രാംനാഥ് കോവിന്ദ് സമിതി പഠിക്കും. നിയമ കമ്മീഷനോടും, രാഷ്ട്രീയ പാർട്ടികളോടും സമിതി റിപ്പോർട്ട് തേടിയിരുന്നു.
സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴ സാധ്യത, അലർട്ടുകൾ ഇങ്ങനെ...!
പന്നിക്കുവച്ച കെണിയിൽ കുടുങ്ങി യുവാക്കൾ മരിച്ചു, മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടു; കുറ്റം സമ്മതിച്ച് സ്ഥലമുടമ
പാലക്കാട് കരിങ്കരപ്പുള്ളിയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട സംഭവത്തിൽ നിർണായക വിവരം. പാടത്ത് വൈദ്യുതിക്കെണി വെച്ചിരുന്നതായി കസ്റ്റിഡിയിലുണ്ടായിരുന്ന സ്ഥലമുടമ മൊഴി നൽകിയിരുന്നു. പന്നിക്കു വച്ച കെണിയിൽ കുടുങ്ങിയാണ് യുവാക്കൾ മരിച്ചത്. മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടുവെന്നും സ്ഥലമുടമ മൊഴി നൽകി. അതേസമയം, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
കരിവണ്ണൂർ തട്ടിപ്പ് കേസ്: അന്വേഷണം ഉന്നതരിലേക്ക്, കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
കരിവണ്ണൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം സിപിഎം ഉന്നതരിലേക്ക്. പ്രതികളുമായി ബന്ധമുള്ള രാഷ്ട്രീയ പ്രമുഖർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. അതേസമയം, പി ആർ അരവിന്ദാക്ഷനെയും ജിൽസിനേയും ഇഡി ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും.