08:01 AM (IST) Oct 16

malayalam news live 'വീട്ടിൽ പോയി പറയാൻ പറഞ്ഞത് തോൽവിക്ക് കാരണമായി, ഭരണത്തിൽ പാർട്ടി തകർന്നു; പിണറായിക്ക് രൂക്ഷ വിമർശനവുമായി കാസർകോട് വിപുലീകൃത ജില്ലാ കമ്മറ്റി

സിപിഐഎം കാസർകോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. വീട്ടിൽ പോയി പറയാൻ പറഞ്ഞത് പോലുള്ള മുഖ്യമന്ത്രിയുടെ സമീപനം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നും സർക്കാരും പാർട്ടിയും തമ്മിൽ കോ-ഓർഡിനേഷൻ ഉണ്ടായില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ പല നടപടികളും ഏകപക്ഷീയമായി പോയി, ഭരണത്തിൽ പാർട്ടി തകരുകയാണ് ചെയ്തത്. ഭരണം ഉപയോഗിച്ച് പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു.

 

08:01 AM (IST) Oct 16

malayalam news live സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.

08:00 AM (IST) Oct 16

malayalam news live മാസപ്പടി കേസ്; ഹൈക്കോടതിയിൽ സർക്കാർ പിണറായിയെ അനുകൂലിച്ചതിൽ കോൺഗ്രസ്സിൽ കടുത്ത ഭിന്നത, മുഖ്യമന്ത്രിയും മാത്യുവും തമ്മിൽ വാദപ്രതിവാദം

മാസപ്പടി കേസിൽ ഹൈക്കോടതിയിൽ സർക്കാർ പിണറായിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിൽ കോൺഗ്രസ്സിൽ കടുത്ത ഭിന്നത. ഉമ്മൻചാണ്ടിക്ക് എൽഡിഎഫ് സർക്കാർ നൽകാത്ത നീതി എന്തിനാണ് പിണറായിക്ക് നൽകുന്നതെന്ന് പാർലമെൻ്ററി പാർട്ടി യോഗത്തിൽ മാത്യുകുഴൽ നാടൻ തുറന്നടിച്ചു. മാത്യുവിന് ചെറുപ്പത്തിൻറെ ആവേശമാണെന്നും അതിവേഗം കേസെടുക്കേണ്ട എന്നതാണ് ശരിയായ രാഷ്ട്രീയലൈൻ എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയും മാത്യുവും തമ്മിൽ യോഗത്തിൽ ഏറെ നേരം വാദപ്രതിവാദവുണ്ടായി.

08:00 AM (IST) Oct 16

malayalam news live യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസുകളിൽ അന്വേഷണം ഇഴയുന്നു

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസ് അന്വേഷണങ്ങൾ എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുന്നു. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത മൂന്ന് ബലാത്സംഗ കേസുകളിൽ ഒന്നിൽ മാത്രമാണ് ഇതുവരെ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചത്. ഈ സർക്കാരിന്റെ കാലത്താണ് കുറ്റപത്രം സമർപ്പിച്ചത്.

07:59 AM (IST) Oct 16

malayalam news live പാർലമെന്‍റ് സ്ട്രീറ്റ് സ്റ്റേഷന് മുന്നിൽ രാത്രി 10 മണിക്കൂർ നീണ്ട പ്രതിഷേധം; ആതിര, ജെബി മേത്തർ എംപി അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു

പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ രാത്രി 10 മണിക്കൂറോളം ധർണയിരുന്ന എൻ എസ് യു ഐ പ്രവർത്തകരെയും ജെബി മേത്തർ എംപിയെയും കസ്റ്റഡിയിലെടുത്ത് പൊലീസ്. പുലർച്ചെ നാലരയോടെയാണ് പൊലീസ് നടപടിയുണ്ടായത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ദില്ലി പൊലീസ് ക്രൂരമായി മർദിച്ച ആതിര വിജയൻ, ഋതു അടക്കമുള്ള വിദ്യാർത്ഥികളാണ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. പൊലീസ് അതിക്രമത്തിനെതിരെ ഇതുവരെ കേസ് രജിസ്റ്റർ ചെയ്യാതിരുന്നതിനാലാണ് എൻ എസ് യു ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.

07:59 AM (IST) Oct 16

malayalam news live നിങ്ങൾ ഹാപ്പിയാണോ? 'ആനന്ദം' വരുന്നു, ഹാപ്പിനസ് ഇൻഡക്സ് ഉയർത്താൻ തദ്ദേശ വകുപ്പിന് കീഴിൽ പുതിയ വിഭാഗം

ജനങ്ങളുടെ സന്തോഷ സൂചിക ഉയർത്താനും ക്ഷേമ-വികസന പദ്ധതികളുടെ സന്തോഷ ആഘാതം വിലയിരുത്താനും ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ 'ആനന്ദം' എന്ന പേരിൽ പുതിയ വിഭാഗം വരുന്നു. എല്ലാ പഞ്ചായത്തുകളിലും ആളുകൾക്ക് ഒന്നിച്ചിരുന്ന് സന്തോഷിക്കാൻ അംഫി കോർണറുകളും ഹാപ്പിനസ് സെന്ററുകളും സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് ഇതിലൂടെ നടപ്പാക്കുക. ഭാവിയിൽ ഇത് പ്രത്യേക വകുപ്പായി മാറ്റാനും സർക്കാരിന് ആലോചനയുണ്ട്.