Asianet News MalayalamAsianet News Malayalam

വിമാനം പറന്നുയര്‍ന്നു, ഉടൻ ശുചിമുറിയിൽ കയറി വാതിലടച്ച് മലയാളി യുവാവ്, പിന്നാലെ അലാറം, അറസ്റ്റ് പുകവലിച്ചതിന്

രാവിലെ 6.35-ന് വിമാനം പറന്നുയർന്ന ഉടൻ തന്നെ ശരത് ശുചിമുറിയിൽ കയറി. പിന്നാലെ പുകവലിക്കാൻ തുടങ്ങി. എന്നാൽ പുക ഉയര്‍ന്നതോടെ വിമാനത്തിലെ സുരക്ഷാ അലാറം മുഴങ്ങി. 

Malayali arrested in Mumbai for smoking on plane latest news on  smoking on Indigo flight
Author
First Published Aug 8, 2024, 1:21 PM IST | Last Updated Aug 8, 2024, 1:21 PM IST

മുംബൈ: വിമാനത്തിൽ പുകവലിച്ച മലയാളി മുംബൈയിൽ അറസ്റ്റിൽ. അബുദാബിയിൽ നിന്ന് മുംബൈയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ പുകവലിച്ചതിനാണ് മലയാളി യുവാവ് പിടിയിലായത്. തിങ്കളാഴ്ചയാണ് സംഭവം. മലപ്പുറം സ്വദേശി 27കാരനായ ശരത് പുറക്കലാണ് അറസ്റ്റിലായതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

രാവിലെ 6.35-ന് വിമാനം പറന്നുയർന്ന ഉടൻ തന്നെ ശരത് ശുചിമുറിയിൽ കയറി. പിന്നാലെ പുകവലിക്കാൻ തുടങ്ങി. എന്നാൽ പുക ഉയര്‍ന്നതോടെ വിമാനത്തിലെ സുരക്ഷാ അലാറം മുഴങ്ങി. വിമാനജീവനക്കാരെത്തി വാതിലിൽ കുറേനേരം തട്ടിയെങ്കിലും പത്ത് മിനുട്ടോളം കഴിഞ്ഞ ശേഷമാണ് ഇയാൾ വാതിൽ തുറന്നത്. 

തുടര്‍ന്ന് ഇയാളുടെ കയ്യിലുണ്ടായിരുന്ന സിഗരറ്റ് ലൈറ്റർ  ജീവനക്കാർ പിടിച്ചെടുത്തു.  വിമാനത്തിൽനിന്ന് കണ്ടെടുത്ത സിഗരറ്റ് കുറ്റിയും മുംബൈ പോലീസിന് കൈമാറിയിട്ടുണ്ട്. വിമാന അധികൃതര്‍ അറിയച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ സഹർ പൊലീസാണ് മുംബൈയിൽ ഇറങ്ങിയതിന് പിന്നാലെ ശരത്തിനെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ മാർച്ച് മുതൽ ഇങ്ങോട്ട് ഇത് എട്ടാമത്തെ കേസാണ് വിമാനത്തിനകത്ത് പുകവലിച്ചതുമായി ബന്ധപ്പെട്ട് മുംബൈ പോലീസിന്റെ മുന്നിലെത്തുന്നത്. നേരത്തെ എയര്‍ ഇന്ത്യ വിമാനത്തിൽ പുകവലിച്ചതിന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലും മലയാളി യുവാവ് പിടിയിലായിരുന്നു.

വയനാട് ദുരന്തം; ഫണ്ട് ശേഖരണത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി, 'അനുമതി വാങ്ങാതെയുള്ള ശേഖരണം നിയന്ത്രിക്കണം'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios