പൊലീസും അതിക്രമത്തിന് കൂട്ടുനിന്നു. പ്രാർത്ഥനയ്ക്ക് എത്തി വിശ്വാസികളെ തല്ലിയെന്നും മതപരിവർത്തനം നടത്തിയെന്ന് കാട്ടി തനിക്കെതിരെ കള്ളക്കേസ് എടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിലെ കവർദയിൽ മലയാളി വൈദികനും കുടുംബത്തിന് നേരെ അതിക്രമമെന്ന് പരാതി. ബിജെപി ബജരംഗ്ദൾ പ്രവർത്തകർക്കെതിരെയാണ് പരാതി. മലയാളി വൈദികൻ ജോസ് തോമസിനും കുടുംബത്തിന് നേരെയാണ് അതിക്രമം നടന്നത്. ആരാധന സമയത്ത് പള്ളിയിൽ എത്തി ബജരംഗ്ദൾ പ്രവർത്തകർ അതിക്രമം നടത്തിയെന്ന് വൈദികൻ വൈദികൻ ജോസ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പൊലീസും അതിക്രമത്തിന് കൂട്ടുനിന്നു. പ്രാർത്ഥനയ്ക്ക് എത്തി വിശ്വാസികളെ തല്ലിയെന്നും മതപരിവർത്തനം നടത്തിയെന്ന് കാട്ടി തനിക്കെതിരെ കള്ളക്കേസ് എടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയപ്പോൾ കോടതി വളപ്പിലും അതിക്രമത്തിന് ശ്രമിച്ചു. ജീവന് ഭീഷണിയുണ്ടെന്നും താൻ നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ നടത്തുന്ന സ്കൂൾ പൂട്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

സ്കൂളിൽ ഫീസ് അടക്കാത്ത രണ്ടു വിദ്യാർത്ഥികൾക്ക് ടി സി നൽകണമെന്ന് പ്രദേശത്തെ ബിജെപി അധ്യക്ഷൻ ആവശ്യപ്പെട്ടു. ഫീസ് അടയ്ക്കാതെ ടി സി നൽകില്ല എന്ന് താൻ വ്യക്തമാക്കിയതോടെയാണ് പക പോക്കലെന്നും അദ്ദേഹം വ്യക്തമാക്കി. വിശദീകരണവുമായി പൊലീസ് രം​ഗത്തെത്തി. മതപരിവർത്തനം നടക്കുന്നുവെന്ന് പരാതി ലഭിച്ചിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദികനെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വിശദീകരിച്ചു.