ദില്ലി: അലിഗഡിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ വനിതകൾ നടത്തുന്ന സമരത്തിൽ പങ്കെടുക്കാനെത്തിയ ജാമിയ സർവ്വകലാശാല വിദ്യാർത്ഥി ഷഹീൻ അബ്ദുള്ളയെ യുപി പൊലീസ് കസ്റ്റഡിയിൽ എടുത്തു. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. നിയമം ലംഘിച്ച് കൂട്ടം കൂടി നിന്നതിനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. നേരത്തേ ജാമിയ സമരത്തിനിടെ ഷഹീനെ മർദ്ദിക്കാൻ ശ്രമിച്ച
പൊലീസുകാരെ തടയുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഷഹീനെ ജാമ്യത്തിൽ വിടുമെന്ന് പൊലീസ് അറിയിച്ചു.