Asianet News MalayalamAsianet News Malayalam

മല്ലികാര്‍ജുന്‍ ഖർ​ഗെ ഇന്ത്യ മുന്നണി അധ്യക്ഷന്‍; യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മമത

ലോക് സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഇന്ത്യ സഖ്യ യോഗത്തിലാണ് തീരുമാനം. 

Mallikarjun Kharge  is the President of the India Front sts
Author
First Published Jan 13, 2024, 3:19 PM IST

ദില്ലി: മല്ലികാർജുൻ ഖർ​ഗെ ഇന്ത്യ സഖ്യം ചെയർമാനായേക്കും. ഇന്നു ചേർന്ന യോഗത്തിൽ നിന്ന് മമത ബാനർജി വിട്ടുനിന്ന സാഹചര്യത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കൺവീനർ സ്ഥാനമേറ്റെടുക്കാൻ വിയോജിപ്പ് അറിയിച്ചു. പ്രധാന തീരുമാനങ്ങൾ വൈകാതെയുണ്ടാകുമെന്ന് യോഗത്തിനു ശേഷം കെ സി വേണു​ഗോപാൽ അറിയിച്ചു. 

രാവിലെ  ഓൺലൈനായാണ് ഇന്ത്യ സഖ്യ യോ​ഗം ചേർന്നത്. പത്ത് പാർട്ടികളുടെ പ്രതിനിധികൾ യോ​ഗത്തിൽ പങ്കെടുത്തു. ഇന്ത്യ സഖ്യം ചെയർമാനായി കോൺ​ഗ്രസ് അധ്യക്ഷൻ സ്ഥാനത്ത് മല്ലികാർജുൻ ഖർ​ഗെയെ നിശ്ചയിക്കാൻ യോ​ഗത്തിൽ ധാരണയായി. മമത ബാനർജി നിതീഷ് കുമാറിനെ കൺവീനറാക്കുന്നതിൽ എതിർപ്പറിയിച്ചിരുന്നു. എന്നാൽ ഇടത് പാർട്ടികൾ നിതീഷിനെ കൺവീനറാക്കണമെന്നാണ് യോ​ഗത്തിൽ ആവശ്യപ്പെട്ടത്. 

എല്ലാവർക്കും നിതീഷ് കൺവീനറാകണമെന്നാണ് ആ​ഗ്രഹമെന്ന് ഡി രാജ പറഞ്ഞു. എന്നാൽ സ്ഥാനം ഏറ്റെടുക്കുന്നതിൽ താൽപര്യമില്ലെന്ന് നിതീഷ് യോ​ഗത്തിൽ പറഞ്ഞു. മമത ബാനർജിയും അഖിലേഷ് യാദവും ഇന്നത്തെ യോ​ഗത്തിൽനിന്നും വിട്ടുനിന്നു. സീറ്റ് ധാരണ വൈകുന്നിൽ പ്രതിഷേധിച്ചാണ് മമത വിട്ടുനിൽക്കുന്നതെന്നാണ് സൂചന.

ഈ സാഹചര്യത്തിലാണ് നിതീഷ് കൺവീനർ സ്ഥാനം ഏറ്റെടുക്കാതെ മാറി നിന്നത്. എന്നാൽ ചർച്ച വിജയമാണെന്നാണ് കോൺ​ഗ്രസ് പ്രതികരണം. അതേസമയം പ്രമുഖ നേതാക്കൾ ചർച്ചയിൽനിന്നും വിട്ടു നിൽക്കുന്നത് ആയുധമാക്കുകയാണ് ബിജെപി സഖ്യത്തിലെ പാർട്ടികൾ  ഐക്യത്തിലല്ലെന്നും എല്ലാ നേതാക്കൾക്കും പ്രധാനമന്ത്രിയാകാനാണ് താൽപര്യമെന്നും ബിജെപി പരിഹസിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios