കവി രവീന്ദ്രനാഥ ടാഗോറിന്റെ 161-ാം ജന്മവാർഷിക ദിനത്തിലാണ് മമതാ ബാനർജിക്ക് പുരസ്കാരം നൽകിയത്.

കൊൽക്കത്ത: ബം​ഗാളി സാഹിത്യത്തിന് (Bengal Literature) നൽകിയ സംഭാവനകൾ പരിഗണിച്ച് മുഖ്യമന്ത്രി മമതാ ബാനർജിക്ക് (Mamata Banerjee) പുരസ്കാരം നൽകിയതിൽ പ്രതിഷേധം. കവി രവീന്ദ്രനാഥ ടാഗോറിന്റെ 161-ാം ജന്മവാർഷിക ദിനത്തിലാണ് മമതാ ബാനർജിക്ക് പുരസ്കാരം നൽകിയത്. മൂന്ന് വർഷത്തിലൊരിക്കൽ സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരത്തിന്റെ പ്രഥമ ജേതാവായി കമ്മിറ്റി മമതയെ തെര‍ഞ്ഞെടുക്കുകയായിരുന്നു. 'കൊബിത ബിറ്റാൻ' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. മമതാ ബാനർജി പങ്കെടുത്ത പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രിയും ബംഗ്ലാ അക്കാദമി പ്രസിഡന്റുമായ ബ്രത്യ ബസുവാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 

പുരസ്കാരത്തിനെതിരെ സോഷ്യൽമീഡിയയിൽ വിമർശനമുണ്ടായി. മമതാ ബാനർജിക്ക് പുരസ്കാരം നൽകിയതിൽ എഴുത്തുകാരിയും ഗവേഷകയുമായ രത്‌ന റഷീദ് ബന്ദോപാധ്യായ രം​ഗത്തെത്തി. 2019 ൽ ബംഗ്ലാ അക്കാദമി നൽകി അന്നദ ശങ്കർ റേ മെമ്മോറിയൽ അവാർഡ് തിരിച്ചുനൽകുമെന്നും രത്ന പറഞ്ഞു. “അന്ന് അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടായിരുന്നു. എന്നാൽ ബംഗ്ലാ അക്കാദമി ഈ വർഷം ഒരു പുതിയ അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും ബംഗാളി സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് മുഖ്യമന്ത്രി മമത ബാനർജിക്ക് അവാർഡ് നൽകിയെന്നും വാർത്താ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. 

സത്യത്തിൽ നിന്ന് അകന്നിരിക്കാൻ ഒന്നിനും കഴിയില്ല- ബന്ദോപാധ്യായ പറഞ്ഞു. മുഖ്യമന്ത്രിക്ക് പുരസ്കാരം നൽകിയതിലൂടെ അപകടകരമായ മാതൃക സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്തത്. ബംഗാളി സാഹിത്യത്തെ സമ്പന്നമാക്കിയ എല്ലാവരെയും അപമാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ, 2019 ൽ എനിക്ക് ലഭിച്ച അവാർഡ് ഇപ്പോൾ ഒരു മുൾക്കിരീടമാണ്. ഞാനത് തിരികെ നൽകുന്നുവെന്നും അവർ പറഞ്ഞു. സാഹിത്യ അക്കാദമിയുടെ ബംഗാളി ഉപദേശക സമിതി അംഗവും എഡിറ്ററും പ്രസാധകനുമായ അനാദിരഞ്ജൻ ബിശ്വാസും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയെ വിമർശിച്ച് രം​ഗത്തെത്തി.

'സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് നിലോത്പൽ മൃണാൾ ബലാത്സം​ഗം ചെയ്തു'; പരാതിയുമായി യുവതി

സമിതിയിൽ നിന്ന് രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. രവീന്ദ്രനാഥ ടാഗോറിന്റെ കവിതകളെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ 161-ാം ജന്മവാർഷികത്തിൽ ബംഗാളി കവിതകൾക്ക് കടുത്ത അപമാനം നേരിട്ടു. ബം​ഗാൾ സാഹിത്യത്തെ നിയന്ത്രിക്കുന്നത് സ്വജനപക്ഷപാതമാണെന്നും അദ്ദേഹം ആരോപിച്ചു.