Asianet News MalayalamAsianet News Malayalam

ഇന്ത്യ എക്കാലത്തും നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിക്കുന്നു; അവസാന ശ്വാസം വരെയും അത് സംരക്ഷിക്കണം: മമത ബാനർജി

അയോധ്യയിൽ ഭൂമി പൂജ നടക്കുമ്പോഴുള്ള ആഘോഷങ്ങൾ തടയാനാണ് മമത സർക്കാർ ഇന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്നായിരുന്നു ബിജെപിയുടെ ആരോപണം. 

mamata banerjee post on unity in diversity
Author
Kolkata, First Published Aug 5, 2020, 4:57 PM IST

കൊൽക്കത്ത: സാമുദായിക സൗഹാർദവും നാനാത്വത്തിൽ ഏകത്വവും ഉയർത്തിപ്പിടിക്കണമെന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെ ആയിരുന്നു മമതയുടെ പരാമർശം.

'ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും സിഖുകാരുമെല്ലാം സഹോദരങ്ങളാണ്. എന്റെ ഭാരതം മഹത്തരമാണ്. നമ്മുടെ ഹിന്ദുസ്ഥാൻ മഹത്തരമാണ്. നമ്മുടെ രാജ്യം എക്കാലത്തും നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിക്കുന്നു. അവസാന ശ്വാസം വരെയും നമ്മളത് സംരക്ഷിക്കണം' മമത ബാനർജി ട്വീറ്റ് ചെയ്തു,

അതേസമയം, ഇന്ന് ബം​ഗാളിൽ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാ​ഗമായി ലോക്ക്ഡൗൺ ആണ്. അയോധ്യയിൽ ഭൂമി പൂജ നടക്കുമ്പോഴുള്ള ആഘോഷങ്ങൾ തടയാനാണ് മമത സർക്കാർ ഇന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്നായിരുന്നു ബിജെപിയുടെ ആരോപണം. 

Follow Us:
Download App:
  • android
  • ios