കൊൽക്കത്ത: ഹത്റാസ് പെൺകുട്ടിക്ക് നീതി  ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ റാലി സംഘടിപ്പിച്ചു. വൈകീട്ട് നാലിനായിരുന്നു പ്രതിഷേധ പരിപാടി. തൃണമൂൽ എംപിമാർക്കെതിരെ ഉണ്ടായ പൊലീസ് കയ്യേറ്റത്തിലും മമത പ്രതിഷേധമറിയിച്ചു.

ബിര്‍ല പ്ലാനിറ്റേറിയത്തില്‍ തുടങ്ങി ഗാന്ധി മൂര്‍ത്തി വരെയാണ് റാലി സംഘടിപ്പിച്ചത്.  മമത ബാനര്‍ജി ഒറ്റയ്ക്കാണ് റാലി നയിച്ചത്. മൂന്നു കിലോമീറ്റര്‍ ദൂരത്തിലായിരുന്നു റാലി . നൂറുകണക്കിനു പേര്‍ റാലിയില്‍ പങ്കെടുത്തുതായി ന്യൂസ് ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ഹത്റാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ഡെറിക് ഒബ്രിയാന്‍, പ്രതിമ മണ്ഡല്‍ തുടങ്ങിയ തൃണമൂല്‍ എംപിമാരെ ഹത്റാസിൽ യുപി പൊലീസ് തടഞ്ഞ ശേഷം കയ്യേറ്റം ചെയ്തെന്ന ആരോപണമുണ്ടായിരുന്നു.  തുടര്‍ന്നായിരുന്നു ഇന്ന് കൊല്‍ക്കത്തിയില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.