ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം മമതയാണെന്നും സംഘര്‍ഷത്തില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായെ സമീപിക്കുമെന്നും മുകുള്‍ റോയ് ട്വിറ്ററിലൂടെ അറിയിച്ചു.
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിലുണ്ടായ ബിജെപി-തൃണമൂല്‍ സംഘര്‍ഷത്തില്‍ മമത ബാനര്‍ജിയെ കുറ്റപ്പെടുത്തി ബിജെപി നേതാവ് മുകുള്‍ റോയ്. ബിജെപി-തൃണമൂല്‍ സംഘര്‍ഷങ്ങളുടെ ഉത്തരവാദി മമത ബാനര്‍ജിയാണെന്ന് മുകുള്‍ റോയ്‍ ആരോപിച്ചു.
ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം മമതയാണെന്നും സംഘര്‍ഷത്തില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായെ സമീപിക്കുമെന്നും മുകുള്‍ റോയ് ട്വിറ്ററിലൂടെ അറിയിച്ചു. പശ്ചിമ ബംഗാളില്‍ ജനാധിപത്യമല്ല നിലനില്‍ക്കുന്നതെന്നും ജനാധിപത്യത്തിന്‍റെ ഘടകങ്ങള്‍ എല്ലാം ഇവിടെ നിശ്ചലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമ ബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഘര്‍ഷങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് അക്രമം നടന്നത്. അക്രമത്തില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും രണ്ട് ബിജെപി നേതാക്കളും കൊല്ലപ്പെട്ടു.
ശനിയാഴ്ച വൈകിട്ട് ഏഴുണമിയോടെയാണ് സന്ദേശ്‍ഖാലി മേഖലയിലെ നജാതിലാണ് സംഘര്‍ഷമുണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലമായ ബാഷിരാത്തില്‍പ്പെടുന്ന സ്ഥലമാണിത്. സംഘര്‍ഷം നടന്ന പഞ്ചായത്തില്‍ ബിജെപി 144 വോട്ടിന്‍റെ ലീഡ് നേടിയിരുന്നു.
