കൽക്കരി ഖനികളിൽ തൃണമൂൽ കോൺ​ഗ്രസിന്റ മാഫിയ ഭരണമായിരുന്നു എന്നാണ് പ്രധാനമന്ത്രി പ്രസം​ഗിച്ചത്. തൊഴിലാളികൾ പട്ടിണിക്കിടക്കുമ്പോഴും തൃണമൂൽ പണം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മോദി അരോപിച്ചിരുന്നു.

കൊൽക്കത്ത: ബം​ഗാൾ സർക്കാരിന് കൽക്കരി മാഫിയയുമായി ബന്ധമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ അദ്ദേഹം 100 തവണ ഏത്തമിടണമെന്ന് മുഖ്യമന്ത്രി മമത ബാനർജി. ബൻകുരയിൽ പൊതുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ബം​ഗാൾ സർക്കാരിനെതിരെ മോദി ആരോപണമുന്നയിച്ചത്.

കൽക്കരി ഖനികളിൽ തൃണമൂൽ കോൺ​ഗ്രസിന്റ മാഫിയ ഭരണമായിരുന്നു എന്നാണ് പ്രധാനമന്ത്രി പ്രസം​ഗിച്ചത്. തൊഴിലാളികൾ പട്ടിണിക്കിടക്കുമ്പോഴും തൃണമൂൽ പണം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മോദി അരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മമത ബാനർജി രം​ഗത്തെത്തിയത്.

തൃണമൂലിന് കൽക്കരി മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനായാൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ എല്ലാ സ്ഥാനാർത്ഥികളെയും പിൻവലിക്കുമെന്ന് മമത പറഞ്ഞു. എന്നാൽ തെറ്റാണെന്ന് തെളിഞ്ഞാൽ നരേന്ദ്രമോദി 100 തവണ ഏത്തമിടണമെന്നും മമത ആവശ്യപ്പെട്ടു.