കേന്ദ്രത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് ബംഗാള്‍ മഖ്യമന്ത്രി മമതാ ബാനര്‍ജി. പുല്‍വാമയില്‍ എന്തുകൊണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്രത്തിനായില്ലെന്നാണ് മമതയുടെ ചോദ്യം. 

കൊല്‍ക്കത്ത: കേന്ദ്രത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് ബംഗാള്‍ മഖ്യമന്ത്രി മമതാ ബാനര്‍ജി. പുല്‍വാമയില്‍ എന്തുകൊണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്രത്തിനായില്ലെന്നാണ് മമതയുടെ ചോദ്യം. എന്തുകൊണ്ട് പുല്‍വാമ ഭീകരാക്രമണം നടന്നു. എന്തുകൊണ്ട് അത് തടയാന്‍ കഴിഞ്ഞില്ല. ജവാന്മാരുടെ ത്യാഗത്തെ ഉപയോഗിച്ച് ബിജെപിയെ ജയിക്കാന്‍ അനുവദിക്കരുതെന്ന് മമതാ മാധ്യമങ്ങളോട് പറഞ്ഞു. 

ബിജെപിക്കും മോദിക്കും എതിരാണെന്നും തങ്ങള്‍ക്ക് സമാധാനമാണ് വേണ്ടതെന്നും മമത പറഞ്ഞു. ബിജെപിയെ ആര് എതിര്‍ത്താലും അവരെ ദേശദ്രോഹികളും പാക്കിസ്ഥാനികളുമാക്കി മാറ്റുകയാണ്. ഗാന്ധിജിയെ കൊന്നവരില്‍ നിന്നും രാജ്യസ്നേഹത്തിന്‍റെ പാഠം ആവശ്യമില്ലെന്നും മമത ആഞ്ഞടിച്ചു.