'ഹിന്ദുക്കള്‍ പരിത്യാഗത്തിന് വേണ്ടിയും മുസ്ലീങ്ങള്‍ ഐക്യത്തിനു വേണ്ടിയും ക്രിസ്ത്യാനികള്‍ സ്‌നേഹത്തിനും സിഖുകാര്‍ ത്യാഗത്തിന് വേണ്ടിയുമാണ് നിലകൊള്ളുന്നത്. ഇതാണ് ഹിന്ദുസ്ഥാന്‍ എന്ന ആശയം. ഇതിനെ സംരക്ഷിക്കാൻ ഞങ്ങൾ എന്നും ഉണ്ടാകും' - മമത ബാനര്‍ജി പറഞ്ഞു.
കൊൽക്കത്ത: ഹിന്ദുസ്ഥാൻ എന്ന ആശയത്തെ സംരക്ഷിക്കാൻ തങ്ങളെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊല്‍ക്കത്തയിലെ ഈദ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മമത.
'ഹിന്ദുക്കള്‍ പരിത്യാഗത്തിന് വേണ്ടിയും മുസ്ലീങ്ങള്‍ ഐക്യത്തിനു വേണ്ടിയും ക്രിസ്ത്യാനികള്‍ സ്‌നേഹത്തിനും സിഖുകാര്‍ ത്യാഗത്തിന് വേണ്ടിയുമാണ് നിലകൊള്ളുന്നത്. ഇതാണ് ഹിന്ദുസ്ഥാന്‍ എന്ന ആശയം. ഇതിനെ സംരക്ഷിക്കാൻ ഞങ്ങൾ എന്നും ഉണ്ടാകും' - മമത ബാനര്‍ജി പറഞ്ഞു.
ഇതിനിടെ ബിജെപിയെ വിമര്‍ശിക്കാനും മമത മറന്നില്ല. ബിജെപി അധികാരം നിലനിര്‍ത്തിയതിനെ സൂര്യോദയത്തോട് ഉപമിച്ചായിരുന്നു മമതയുടെ പ്രസംഗം. ഇവിഎം മെഷീനുകള്‍ പിടിച്ചെടുത്ത് അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിന്‍റെ അസ്തമയവും ഇവിഎം വഴി തന്നെയാകും എന്നും മമത കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെ തകര്‍ക്കുമെന്നും മമത പറഞ്ഞു.