ഇരട്ടത്താപ്പ്; ബംഗാളിലേക്ക് കേന്ദ്ര ഏജൻസിയെ അയയ്ക്കുന്ന ബിജെപി യുപിയിൽ ഒന്നും ചെയ്യുന്നില്ലെന്ന് മമത

''ബംഗാളിലെ സർക്കാർ വീഴുമെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെക്കണം...''

Mamata Banerjee slams bjp on UP Encounter murder jrj

കൊൽക്കത്ത : ഉത്തർപ്രദേശിൽ ഏറ്റുമുട്ടൽ കൊലകൾ സാധാരണമായിരിക്കുന്നു എന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇതിനെതിരെ യുപിയിലെ ജനങ്ങൾ പ്രതിഷേധിക്കണമെന്നും മമത പറഞ്ഞു. ബംഗാളിൽ എന്തെങ്കിലും സംഭവിച്ചാൽ കേന്ദ്ര ഏജൻസിയെ അയക്കുന്ന ബിജെപി യുപിയിൽ ഒന്നും ചെയ്യുന്നില്ല. ഇത് ഇരട്ടത്താപ്പ് ആണെന്നും മമത കുറ്റപ്പെടുത്തി. ഇരട്ട എൻജിൻ സർക്കാരിന് ഇരട്ട നിലപാട് എന്നും മമത പരിഹസിച്ചു. ബംഗാളിലെ സർക്കാർ വീഴുമെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെക്കണം. ഇന്ത്യയെ സംരക്ഷിക്കുന്നതിന് പകരം ആഭ്യന്തരമന്ത്രി ബംഗാളിലെ സർക്കാരിനെ വീഴ്ത്താൻ നോക്കുന്നുവെന്നും മമത ആരോപിച്ചു. 

Read More : അധ്യാപക നിയമന തട്ടിപ്പ്: തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്ക് സിബിഐ സമൻസ്

Latest Videos
Follow Us:
Download App:
  • android
  • ios