പുഞ്ചിരിച്ച് പൂച്ചെണ്ടുകളുമായി രാജ്ഭവൻ പടികയറി മമത, സന്തോഷത്തിൽ മടക്കം, മുഖ്യമന്ത്രി-ഗവർണർ പോരിൽ മഞ്ഞുരുക്കം

പൂച്ചെണ്ടുമായി മമതാബാനർജി രാജ്ഭവനിൽ 
ബംഗാളിൽ മുഖ്യമന്ത്രി-ഗവർണർ സംഘർഷത്തിൽ മഞ്ഞുരുകുന്നു

Mamata Banerjee with bouquet at Raj Bhavan Bengal Chief Minister Governor war to truce

കൊൽക്കത്ത: ബംഗാളിൽ ഗവർണർ - മുഖ്യമന്ത്രി സംഘർഷത്തിന്  മഞ്ഞുരുകുന്നു. ഒരിടവേളയ്‌ക്കുശേഷം മുഖ്യമന്ത്രി മമത  ബാനർജി തിങ്കളാഴ്ച വൈകുന്നേരം രാജ്ഭവനിലെത്തി മുക്കാൽ മണിക്കൂറോളം ഗവർണർ ഡോ. സിവി ആനന്ദബോസുമായി സൗഹൃദസംഭാഷണം നടത്തി. ഗവർണർ പദവിയിൽ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ സർക്കാർ - ഗവർണർ ബന്ധത്തിൽ ‘പുതിയ ആകാശവും പുതിയഭൂമിയും ’ എന്ന ആനന്ദബോസിന്റെ പ്രസ്താവം യാഥാർഥ്യമാകുന്നതിന്റെ സൂചനയാണ് ഇന്നത്തെ കൂടിക്കാഴ്ചയിൽ പ്രതിഫലിക്കുന്നത്. 

പ്രസന്നവദനയായി പൂച്ചെണ്ടും പട്ടുകവണിയുമായാണ് മമത രാജ്ഭവനിലെത്തിയത്. മടങ്ങിയതും സന്തോഷവതിയായിത്തന്നെ. സംഭാഷണവിഷയം ഇരുവരും വെളിപ്പെടുത്തിയില്ലെങ്കിലും സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നതിന്റെ സൂചനകൾ പ്രകടമായിരുന്നു. ഗവർണർ-സർക്കാർ ഏറ്റുമുട്ടലുകൾക്ക് വഴിതുറന്ന സർവകലാശാല വിസി നിയമന വിവാദത്തിന് വിരാമമിട്ട് ആറ് സർവകലാശാലകളിലേക്ക് സമവായത്തോടെ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിച്ച് ചാൻസലർ കൂടിയായ ഗവർണർ ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ചയെന്നതും ബംഗാളിലെ മാധ്യമങ്ങൾ എടുത്തുപറയുന്നു. 

തുടക്കത്തിൽ എല്ലാവരെയും വിസ്മയിപ്പിച്ച ഗവർണർ-മുഖ്യമന്ത്രി സൗഹൃദം സംഘർഷത്തിലേക്ക് വഴിമാറിയത് വിസി നിയമനത്തിലെ ക്രമക്കേടുകളും തിരഞ്ഞെടുപ്പുകളിലെ അതിക്രമങ്ങളും എംഎൽമാരുടെ സത്യപ്രതിജ്‌ഞാ വിവാദവും സന്ദേശ്ഖലിയിലെ ഗുണ്ടാരാജും അതിനെ പ്രതിരോധിക്കാൻ മമത ബാനർജി ഗവർണർക്കെതിരെ നടത്തിയ വ്യക്തിഹത്യാശ്രമവും അതിനെതിരെ ഗവർണർ ഫയൽചെയ്ത മാനനഷ്ട കേസുമൊക്കെ കൂടിക്കലർന്ന അന്തരീക്ഷത്തിലായിരുന്നു. ആർജി കർ  സംഭവത്തോടെ അതൽപം കടുക്കുകയും ചെയ്തു. 

എന്നാൽ ആ സംഭവങ്ങളെയെല്ലാം 'ഗ്രൗണ്ട് സീറോ’ സമീപനത്തോടെ ഗവർണർ നേരിട്ടരീതി സാധാരണക്കാർക്കിടയിൽ അദ്ദേഹത്തിന്റെ ജനപ്രീതി ഉയർത്തുകയാണ് ചെയ്തത്.  സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വിശാലതാൽപര്യങ്ങൾക്ക് സംഘർഷം വിഘാതമാവുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാവാം ഗവർണർ പദവിയിൽ മൂന്നാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ  ഗവർണറുടെ ക്ഷണം സ്വീകരിച്ച് മമത ഉപഹാരങ്ങളുമായി വീണ്ടും രാജ്ഭവന്റെ പടികയറിയത് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

'അദാനി'യിൽ 5-ാം ദിനവും പ്രതിപക്ഷ പ്രതിഷേധം,സഭ സ്തംഭിച്ചു; ഇന്ത്യ സഖ്യത്തിൽ മുറുമുറുപ്പ്; ബഹിഷ്ക്കരിച്ച് ടിഎംസി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios