കൊൽക്കത്ത: നിയമം അടിച്ചേൽപ്പിക്കാൻ ബിജെപിക്ക് എന്ത് അവകാശമെന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഹിന്ദുക്കൾ അല്ലാത്തവര്‍ രാജ്യം വിട്ട് പോകാനാണ് ബിജെപി പ്രഖ്യാപനം. പൗരത്വ ഭേദഗതി നിയമത്തെ ജനങ്ങൾ ഒറ്റക്കെട്ടായി തള്ളിക്കളയുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. 

 പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ പശ്ചിമ ബംഗാളിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ പടുകൂറ്റൻ പ്രതിഷേധ റാലിയാണ് സംഘടിപ്പിച്ചത്. അംബേദ്കര്‍ പ്രതിമയിൽ പുഷ്പാര്‍ച്ചന നടത്തിയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിൽ റാലി ആരംഭിച്ചത്. രവീന്ദ്രനാഥ ടാഗോറിന്‍റെ വസതിക്ക് സമീപമാണ് റാലി അവസാനിക്കുന്നത്. കേന്ദ്ര നിയമത്തിനെതിരെ കടുത്ത പ്രതിഷേധത്തിനാണ് പശ്ചിമ ബംഗാളിൽ വേദിയൊരുങ്ങുന്നത്. 

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പശ്ചിമ ബംഗാൾ സര്‍ക്കാര്‍ വാര്‍ത്താ മാധ്യമങ്ങളിൽ പരസ്യം നൽകിയിരുന്നു.  ഇതിനെതിരെ ഗവര്‍ണര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. 

റിപ്പോര്‍ട്ട് കാണാം: 

 "